സൗന്ദര്യം വയറിലാണോ എന്ന ചോദ്യവുമായി തെന്നിന്ത്യൻ സുന്ദരി ഇല്യാന. ‘സിനിമയിലെത്തിയ കാലത്ത് എനിക്ക് ഇതെക്കുറിച്ചൊന്നും വലിയ ധാരണകളില്ലായിരുന്നു. ആദ്യ ചിത്രത്തിൽ എന്റെ വയറിൽ ഒരു ശംഖ് വീഴുന്ന രംഗമുണ്ടായിരുന്നു. എന്തിനാണ് ഇങ്ങനെയൊരു രംഗം എന്നു ചോദിച്ചപ്പോൾ നിങ്ങളുടെ വയർ സുന്ദരമായതുകൊണ്ടാണെന്ന് സംവിധായകൻ മറുപടി പറഞ്ഞു. പിന്നീടൊരിക്കൽ വയറിനു ചുറ്റും പൂക്കൾ വച്ച് ഷൂട്ട് ചെയ്തപ്പോൾ ആ സംവിധായകനും പറഞ്ഞത് ഇതു തന്നെ.സംവിധായകർ ഇതൊക്കെ സൗന്ദര്യത്തിന്റെ ഭാഗമായും ആളുകളെ ആകർഷിക്കുന്ന ഘടകമായുമായാണ് കാണുന്നത്.
സിനിമയിൽ വന്ന കാലത്ത് പണമായിരുന്നു ആവശ്യം. കിട്ടിയ എല്ലാ സിനിമകളിലും ഒന്നും നോക്കാതെ അഭിനയിച്ചു. പിന്നീട് അത്തരം റോളുകൾ വേണ്ടെന്നു വയ്ക്കാൻ തുടങ്ങി. ഇപ്പോൾ സിനിമ തിരഞ്ഞെടുക്കുമ്പോൾ എനിക്ക് എന്റേതായ ചില മാനദണ്ഡങ്ങളുണ്ട്.’ – ഇല്യാന പറഞ്ഞു.
എനിക്ക് ഗ്ലാമറസായി ഷൂട്ട് ചെയ്യുന്നതിൽ വിരോധമില്ലെങ്കിലും ഒരുപാടാവുമ്പോൾ അത് അസഹനീയമാകും. തെന്നിന്ത്യൻ സിനിമയിൽ ഇത്തരം സീനുകൾ സാധാരണമാണെങ്കിലും ബോളിവുഡിൽ അത്രയധികം എനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും ഇല്യാന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക