പെരുമ്പാവൂർ : പെരുമ്പാവൂരിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. പ്ലാസ്റ്റിക് നിർമ്മാണ ശാലയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് വൈകിട്ടോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആളപായമില്ല. തീ അണക്കാൻ ഉള്ള ശ്രമങ്ങൾ തുടരുകയാണ്. അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകളുടെ സഹായത്തോടെയാണ് തീയണക്കാൻ ശ്രമം നടക്കുന്നത്. വർദ്ധിച്ചു വരുന്ന ഇത്തരത്തിലുളള അപകടങ്ങൾ സുരക്ഷയുടെ അപാകത ആണ് കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക