കൊച്ചി: കൊച്ചി റിഫൈനറിയില്‍ തീപിടിത്തം. റിഫൈനറിയിലെ ക്രൂഡ് ഡിസ്റ്റിലേഷന്‍ പ്ലാന്റ് രണ്ടിലാണ് രാവിലെ തീപിടിത്തം ഉണ്ടായത്. നാലര ബില്യണ്‍ മെട്രിക് ടണ്‍ ഉത്പാദന ശേഷിയുള്ളതാണ് പ്ലാന്റ്. സംഭവത്തില്‍ ആളപായം ഇല്ലെന്ന് റിഫൈനറി അധികൃതര്‍ അറിയിച്ചു.
തീപിടിത്തത്തെ തുടർന്ന് പ്ലാന്റ് താത്‌കാലികമായി അടച്ചു. ഇപ്പോൾ ഇങ്ങനെയുള്ള തീപിടിത്തങ്ങൾ വർദ്ധിച്ചു വരികയാണ്. കുറച്ചു ദിവസങ്ങൾക്കു മുന്നേയാണ് കപ്പൽ ശാലയ്‌ക്ക് തീപിടിച്ച് നിരവധി ജീവനക്കാർ മരണമടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക