കണ്ണൂർ :ഷുഹൈബ് വധക്കേസ് പുതിയ വഴിത്തിരിവിലേക്ക്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ആയിരുന്ന ശുഹൈബിന്റെ കൊലപാതകം ഇതിനോടകം തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റിന്റെ സാനിധ്യത്തിൽ ഇന്ന് നടന്ന തിരിച്ചറിയൽ പരേഡിൽ വെച്ചാണ് ദൃക്സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞത്. ശുഹൈബിനൊപ്പം ആക്രമണത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരായ റിയാസും നൗഷാദുമാണ് കേസിലെ ദൃക്സാക്ഷികൾ. പ്രതികളെന്ന് കണ്ടെത്തിയ റിജിൻ രാജ്, ആകാശ് തില്ലങ്കേരി എന്നിവർ ശുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തോടൊപ്പം ഉണ്ടായിരുന്നതായും ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക