കൊച്ചി: കിസ് ഓഫ് ല്വിലൂടെ പ്രശസ്തയായ രശ്മി നായരാണ് മമ്മൂട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റിനെതിരെ രംഗത്തു വന്നിരിക്കുന്നത്. മോഷണം കുറ്റം ആരോപിച്ചാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ പട്ടിയെപോലെ തല്ലികൊന്നത് കേരളം വേദനയോടെ വീക്ഷിച്ചിരിന്നു. ഇതിനെതിരെ മമ്മൂട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റാണ് രശ്മി നായരെ ചൊടിപ്പിച്ചത്.

“മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന് എന്ന് തന്നെ വിളിക്കുന്നു” എന്ന മമ്മൂട്ടിയുടെ പരാമര്‍ശമാണ് രശ്മിയെ ചൊടിപ്പിച്ചത്. പ്രിവിലെജിന്റെ മുകളില്‍ കയറിയിരുന്നു വിവരക്കേട് പറയാന്‍ ഇയാള്‍ക്ക് ഒരു മടിയുംഇല്ല എന്നായിരുന്നു രശ്മിയുടെ പരാമർശം. മധു ഒരു വാര്യരോഅല്ലെങ്കിൽ നായരോ മറ്റു ഏതേലും ഉന്നത കുല ജാതി ആയിരുന്നെങ്കിലോ ആരും തല്ലി കൊല്ലില്ലായിരുന്നു എന്ന് ഈ തമ്പുരാന് ആരെങ്കിലും പറഞ്ഞു കൊടുക്കണം. മധു ആദിവാസിയാണ് അഭിമാനത്തോടെ തന്നെ പറയും മമ്മൂട്ടിയുടെ അനുജന് സ്ഥാനം എന്ന” എച്ചില് പ്രിവിലേജ് “കിട്ടാന്‍ വേണ്ടി ഉപേക്ഷിക്കെപ്പെടെണ്ട സ്വത്വമല്ല ആദിവാസിയെന്നും രശ്മി ഫേസ്ബുക്കില്‍ കുറിച്ചു.
"മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന് എന്ന് തന്നെ വിളിക്കുന്നു," മമ്മൂട്ടി.പ്രിവിലെജിന്റെ മുകളില്‍…
Posted by Resmi R Nair on Friday, February 23, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക