കണ്ണൂരിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കയ്യേറ്റം. പൊതു പരിപാടിയുടെ ഉദ്ഘാടനത്തിന് ശേഷം കോഫീ ഹൗസിലേക്ക് പോകുകയായിരുന്ന മന്ത്രിയെയാണ് നാലംഗ സംഘം തടഞ്ഞു നിര്‍ത്തി, കയ്യേറ്റം ചെയ്തത്. ഉടന്‍ തന്നെ മന്ത്രിയുടെ ഗണ്‍മാനും സംഘവും ഇവരെ പിടിച്ചുമാറ്റി. തുടര്‍ന്ന് ടൗണ്‍ പോലീസ് നാലുപേരേയും കസ്റ്റഡിയിലെടുത്തു.
നഗരത്തില്‍ നടക്കുന്ന കെ സുധാകരന്റെ സമരപ്പന്തലില്‍ നിന്നുള്ളവരാണ് കയ്യേറ്റം നടത്തിയതെന്നാണ് പ്രാഥമിക വിവരം. പത്തുമണിയോടെയായിരുന്നു സംഭവം. കയ്യേറ്റത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വലിയ വീഴ്ചയായാണ് കാണുന്നത്.
കണ്ണൂര്‍ കാല്‍ടെക്സ് ജംങ്ഷനില്‍ എകെജി സ്തൂപത്തിന് മുന്നില്‍ വെച്ചാണ് കയ്യേറ്റം. സംഭവത്തെ അപലപിച്ച് സിപിഎം സംസ്ഥാന സമ്മേളനം പ്രമേയം പാസാക്കി. നടന്നുപോകുകയായിരുന്ന മന്ത്രിയ്ക്ക് നേരെ കണ്ണൂര്‍ നഗരത്തില്‍ വെച്ചുണ്ടായ കയ്യേറ്റത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക