കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ സാമ്ബത്തിക സേവന ദാതാക്കള്‍ ആയ പേടിഎം വഴി ഇനി കറന്റ് ചാര്‍ജ് അടയ്ക്കാം. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡും പേടിഎമ്മുമായി ഇതു സംബന്ധിച്ച് ധാരണയായി.
ഇടപാടുകാരുടെ ജീവിതം ലളിതമാക്കുകയാണ് കമ്പനിയുടെ നയമെന്ന് പേടിഎം സിഒഒ കിരണ്‍ വസിറെഡ്ഡി പറഞ്ഞു. പൊതുജനങ്ങളുടെ പ്രതിദിന അത്യാവശ്യങ്ങള്‍ നിറവേറ്റാന്‍ കമ്പനി സേവനം വിപുലീകരിക്കും. കെഎസ്ഇബിയുമായി പങ്കാളിത്ത കരാര്‍ ഒപ്പിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഉപയോക്താവിന് 50 രൂപയും തുടര്‍ ഉപയോക്താവിന് 75 രൂപ വരെയും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശുദ്ധജലം, പാചകവാതകം തുടങ്ങി 95 ശതമാനം മേഖലയിലും പേടിഎം സേവനം ഉണ്ട്. മൊബൈല്‍ പേയ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ ഇളവുകള്‍. ബില്ലുകള്‍ അടയ്ക്കാന്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നത് ഒഴിവാക്കുകയുമാവാം.
വൈദ്യുതി, മെട്രോ, ഫീസുകള്‍, പാചകവാതകം, ഇന്‍ഷുറന്‍സ്, ശുദ്ധജലം, ചെലാന്‍, മുനിസിപ്പല്‍ ബില്ലുകള്‍ എന്നിവയ്ക്കെല്ലാം ഇന്ത്യയിലെ ദശലക്ഷക്കണക്കിനാളുകള്‍ ഇപ്പോള്‍ പേടിഎമ്മിനെയാണ് ആശ്രയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക