ലിഫ്റ്റിന്റെ കൺട്രോൾ പാനലിൽ മൂത്രമൊഴിച്ച കുട്ടിയുടെ വീഡിയോ വൈറലാകുന്നു. തെക്കുപടിഞ്ഞാറൻ ചൈനയിലാണ് ഈ സംഭവം നടന്നത്.
ലിഫ്റ്റിൽ കയറിയപ്പോൾ മൂത്രമൊഴിക്കാൻ തോന്നിയ കുട്ടി ലിഫ്റ്റിന്റെ കൺട്രോൾ പാനലിൽ മൂത്രമൊഴിക്കുകയായിരുന്നു. എന്നാൽ കുട്ടിയ്ക്ക് പണികിട്ടിയത് പിന്നീടാണ്. കൺട്രോൾ പാനലിന്റെ പ്രവർത്തനം നിലക്കുകയും കുട്ടി ലിഫ്റ്റിൽ കുടുങ്ങുകയും ചെയ്തു. തുടർന്ന് ലിഫ്റ്റ് ടെക്നിഷ്യൻസ് എത്തി കുട്ടിയ പുറത്തിറക്കുകയായിരുന്നു. ഈ കാര്യങ്ങളെല്ലാം ലിഫ്റ്റിലെ ക്യാമറ പകർത്തിയിരുന്നു. ഞായറാഴ്ച ഈ വീഡീയോ സോഷ്യൽ മീഡിയയിൽ പൊതുജന സംരക്ഷണ മന്ത്രാലയമാണ് പോസ്റ്റു ചെയ്തത്.
ചൈനീസ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഈ വീഡിയോ വൈറലായിരിക്കുയാണ് ഇപ്പോൾ.കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് ലിഫ്റ്റിന്റെ കൺട്രോൾ പാനൽ ശരിയാക്കാൻ പണം ഈടാക്കണമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക