മഞ്ചേരി: പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ നഗരസഭ മുസ്ലിം ലീഗ് നേതാവ് ഒളിവിൽ. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ടി വി കാണാനെന്ന് പറഞ്ഞു വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയോട് അധ്യാപകര്‍ സംസാരിച്ചപ്പോഴാണ് വിവരം അറിയുന്നത്. തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ്ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് മഞ്ചേരി പൊലീസില്‍ പരാതി നല്കി. പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.
അമ്മ ഒപ്പമില്ലാത്ത കുട്ടി അപ്പുപ്പന്റെയും അമ്മുമ്മയുടെയും കൂടെ നിന്നാണ് വളർന്നത്. രോഗിയായ അപ്പുപ്പൻ കിടപ്പിലാണ് അമ്മുമ്മ ജോലിക്കുപോയപ്പോളാണ് 60 കാരനായ പ്രതി കുട്ടി പ്രതിയെ പീഡിപ്പിച്ചത്.
ബാല പീഡന കേസില്‍ പ്രതിയായ നഗരസഭാ കൗണ്‍സിലറെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കൗണ്‍സിലര്‍ കുട്ടന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കള്‍ ശനിയാഴ്ച നഗരത്തില്‍ പ്രകടനം നടത്തി.
രാജിവച്ചില്ലെങ്കില്‍ പുറത്താക്കുംവരെ പ്രതിഷേധം ഉയര്‍ത്തുമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് ഏരിയാ കമ്മിറ്റി അറിയിച്ചതിനെ തുടര്‍ന്ന് പ്രതി മുസ്ലിംലീഗില്‍നിന്ന് രാജിവച്ചതായും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക