വ്യത്യസ്തമായ രീതിയിൽ വട്ടേപ്പം ഉണ്ടാക്കാം. സ്പോഞ്ചി ടേസ്റ്റി വട്ടേപ്പം ഉണ്ടാക്കാൻ വേണ്ടത്.
ചേരുവകൾ
1.പച്ചരി-2 കപ്പ് – 6മണിക്കൂർ കുതിർക്കണം
2.തേങ്ങ പാൽ – 1 തേങ്ങയുടെ
3. ഡ്രൈ യീസ്റ്റ് – 1 ടീ
4.പഞ്ചസാര – ആവശ്യത്തിന്
5.ഏലയ്ക്ക – 3 പൊടിച്ചത്
6.ഉപ്പ് – 1/4 ടി
7.തേങ്ങ വെള്ളം – 1/2 കപ്പ്
8. ചെറി-ആവശ്യമെങ്കിൽ
പച്ചരി നന്നായി കഴുകിയ ശേഷം 6 മണിക്കൂറെങ്കിലും കുതിർക്കാൻ വെയ്ക്കണം. അതിന് ശേഷം മിക്സിയിൽ ഇട്ട് തേങ്ങ വെള്ളം ഒഴിച്ച് ഇഢലി മാവിന്റെ കട്ടിയിൽ നല്ല മഷിപോലെ അരച്ചെടുക്കുക. (വെള്ളം പോരെങ്കിൽ തേങ്ങാപാൽ ചേർക്കാം). ഇതിൽ നിന്ന് 4 ടേബിൾ സ്പൂൺ മാവെടുത്ത് മറ്റൊരു പാനിൽ ഇട്ട് കുറച്ച് തേങ്ങാപാൽ ഒഴിച്ച് ലൂസാക്കി കാച്ചിയെടുക്കുക.
പിന്നീട് ഇത് ചൂടാറിയ ശേഷം മിക്സിയിൽ മുമ്പേ അരച്ച മാവിലേക്ക് ചേർക്കുക. കൂടെ യീസ്റ്റും ബാക്കി തേങ്ങാ പാലും ചേർത്ത് ഒന്നുകൂടി അടിച്ചെടുത്ത് പാത്രത്തിലേക്ക് ഒഴിച്ച് (വീർത്ത് പൊങ്ങിവരാൻ പാകത്തിനുള്ള പാത്രമായിരിക്കണം) പഞ്ചസാരയും ഏലയ്ക്ക പൊടിയും ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് പഞ്ചസാര അലിഞ്ഞ ശേഷം പാത്രം മൂടിവെയ്ക്കുക. മൂന്നോ നാലോ മണിക്കൂർ ആകുമ്പോഴേക്കും നന്നായി വീർത്ത് പൊങ്ങി വന്നിട്ടുണ്ടാകും. പിന്നീട് ഇളക്കാതെ മുകളിൽ വീർത്തു വന്ന മാവ് തെക്കിയെടുത്ത് കിണ്ണത്തിൽ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക. അലങ്കാരത്തിന് ചെറി ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക