മധുരവും പുളിയും കലര്‍ന്ന രുചിയുള്ള പഴമാണ് പാഷന് ഫ്രൂട്ട്. എന്നാൽ വലിയ പരിചരണം കൂടാതെ എവിടെയും പടര്‍ന്നു കയറി വളരുന്ന പാഷന് ഫ്രൂട്ടിന് നിരവധി ഗുണങ്ങളാണുള്ളത്. യഥാസമയം പരിചരണവും വള പ്രയോഗവും നടത്തിയാല്‍ നല്ല കായ് ഫലം ലഭിക്കും.
പരിചരണ മുറകള്‍
1. പന്തലില്‍ കയറി പോകുന്ന പാഷന് ഫ്രൂട്ടിന്റെ വള്ളികള്‍ പരിപാലനത്തിന് ആവശ്യമായ നീളം എത്തിക്കഴിഞ്ഞാല്‍ തലയറ്റം കട്ട് ചെയ്യണം. പിന്നീട് വരുന്ന ശാഖകള്‍ താഴെയ്ക്ക് താഴ്ന്ന് കിടക്കുകയും അവയില്‍ പാഷന് ഫ്രൂട്ട് കായിക്കുകയും ചെയ്യും. തലയറ്റം മുറിച്ച് വിടുന്നതിലൂടെ പാഷന് ഫ്രൂട്ട് പെട്ടന്ന് കായിക്കുമെന്നാണ് അനുഭവസ്ഥരായ കര്‍ഷകര്‍ പറയുന്നത്.
2. വേനല്‍ക്കാലത്ത് രണ്ട് ദിവസം കൂടുമ്പോള്‍ തടത്തില്‍ നനവ് കൊടുക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ നല്ല വേനലില്‍ തടത്തില്‍ പൊതയിട്ട് കൊടുക്കുന്നത് വളരെ ഗുണം ചെയ്യും.
3. ഒരു ദീര്‍ഘ കാല വിളയായതുകൊണ്ട് തന്നെ നടുമ്പോള്‍ ചാണക പൊടിയോടൊപ്പം തടം ഒന്നിന് അരക്കിലോ എല്ലു പൊടിയും ചേര്‍ക്കുന്നത് നല്ലതാണ്.
4. ആറ് മാസം കൂടുമ്പോള്‍ അഞ്ച് കിലോവിതം ചാണകപ്പൊടി, എല്ല് പൊടി അടങ്ങിയ ജൈവ വളങ്ങള്‍ തടത്തില്‍ ചേര്‍ത്ത് അല്‍പ്പം മണ്ണ് വിതറാം.
5. മഴക്കാലത്ത് തടത്തിലെ മേല്മ്മണ്ണ് അല്‍പ്പം ഇളക്കി പച്ചിലകമ്പോസ്റ്റ്, പച്ചച്ചാണകം, കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് നേര്‍പ്പിച്ചത് തടത്തിലൊഴിച്ചു കൊടുത്താല്‍ പിന്നീട് ഇരട്ടി വിളവ് ലഭിക്കും.
ഔഷധ ഗുണങ്ങള്‍
ജീവകം എയും സിയും ധാരാളം അടങ്ങിയിട്ടുള്ള പഴമാണ് പാഷന് ഫ്രൂട്ട് . ഇതിലടങ്ങിരിക്കുന്ന പാസ്സിഫോറിനാണ് ശരീര വേദന ശമിപ്പിച്ചു ഉന്മേഷം വീണ്ടെടുക്കാന്‍ സഹായിക്കുന്നത്. പുരാതന കാലം മുതല്‍ ഉറക്കമില്ലായ്മക്കും മാനസിക സംഘര്‍ഷത്തിനും ഔഷധമായി പാഷന് ഫ്രൂട്ട് ജ്യൂസുപയോഗിച്ചു വരുന്നു. ദഹന പ്രക്രിയ സുഗമമാക്കാനും ശരീര ഭാരം കുറയ്ക്കാനും പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവ നിയന്ത്രിക്കാനും ആസ്ത്മാ, മൈഗ്രേന് എന്നിവയുടെ ചികിത്സയ്ക്കും പാഷന് ഫ്രൂട്ട് ഫലപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക