ഇനി ഇമെയിൽ 15 ഇന്ത്യൻ ഭാഷകളിൽ ലഭിക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ ആപ്പ്ളിക്കേഷനുകളും സേവനങ്ങളും വ്യാപിപ്പിക്കും. ഓഫീസ് 365, ഔട്ട്ലുക്ക് 2016, ഔട്ട്ലുക്ക്.കോം, എക്സ്ച്ചേഞ്ച്, ഓണ്‍ലൈന്‍ പ്രൊട്ടക്ഷന്‍ (EPO) പോലുളള സേവനങ്ങളില്‍ ആളുകള്‍ക്ക് അന്താരാഷ്ട്ര ഡൊമെയിന് പേരുകള്‍ ഉപയോഗിക്കാന്‍ കഴിയും.
എല്ലാവർഷവും ഫെബ്രുവരി 21 നാണ് ഇന്റർനാഷണൽ മദർ ലാങ്കേജ് ഡേ ആഘോഷിക്കുന്നത് . ഹിന്ദി, ബംഗാളി, ബോഡോ, ഡോഗ്രി, ഗുജറാത്തി, കൊങ്കണി, മൈഥിലി, മറാത്തി, മണിപ്പൂരി, നേപ്പാളി, പഞ്ചാബി, സിന്ധി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ 15 ഭാഷകളിൽ ഇമെയിൽ പിന്തുണയ്ക്കും.
ഇതു കൂടാതെ ഭാഷയും സ്ക്രിപ്റ്റും പകര്‍ത്തുന്ന യൂണികോഡ് എന്ന അന്താരാഷ്ട്ര നിലവാരവും പിന്തുണയ്ക്കും . ഇമെയിലുകള്‍ അയയ്ക്കാനും സ്വീകരിക്കാനും IDN-സ്വീകരിക്കല്‍ ഭാഷകള്‍ ഉപയോഗിക്കാനാകും.
പ്രാദേശിക ഭാഷ വിപുലീകരിക്കുന്നതോടുകൂടി ഉപഭോഗ്താക്കൾക്ക് അവരുടെ പ്രാദേശിക ഭാഷയിൽ വിലാസങ്ങൾ ഈമെയിലിൽ ഉപയോഗിക്കാൻ കഴിയും.
യൂണിവേഴ്സല്‍ ആക്സിപ്റ്റെന്സ് സ്റ്റീയറിംഗ് ഗ്രൂപ്പിലെ ഒരു അംഗമെന്ന നിലയില്‍ ഉറുദു, അറബി തുടങ്ങിയ വലത്തു നിന്നും ഇടത്തേക്കുളള ഭാഷകള്‍ ഉള്‍പ്പെടെയുളള ഭാഷകള്‍ക്കും സ്ക്രിപ്റ്റുകള്ക്കും പിന്തുണ നല്‍കുന്നത് തുടരുമെന്നും കമ്പനി വ്യക്തമാക്കി.
ഓഫീസ്, സെർച്ച് എൻജിൻ ബിങ്ങ് എന്നിവ ഉപയോഗിച്ച് പ്രാദേശിക ഭാഷകളെ മൈക്രോസോഫ്റ്റ് പിന്തുണയ്ക്കുന്നു. ഇതിൽ 11 ഭാഷകൾ പിന്തുണയ്ക്കുമ്പോൾ ബിങ്ങിൽ 9 വ്യത്യസ്ത ഭാഷകളിൽ തിരയാൻ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക