കണ്ണൂർ: വ്യാജ യാത്രാ ഇളവ് പാസുകളുമായി ബസുകളിൽ യാത്ര ചെയ്യുന്നവർക്കെതിരെ നിയമപരമായ നടപടിയെടുക്കുമെന്നു ബസ് ഉടമസ്ഥരുടെ കോ–ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
സംഘടനയുടേതെന്ന് അവകാശപ്പെട്ടു മറ്റുചിലർ വ്യാജ പാസുകൾ നിർമിച്ചു വിതരണം ചെയ്യുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് ഈ വർഷം മുതൽ ബസ് യാത്രയ്ക്കു പ്രത്യേക ഡിസൈനിലുള്ള കാർഡുകൾ തയാറാക്കിയിട്ടുണ്ട്. ഇവയുടെ വ്യാജ പകർപ്പ് ഉണ്ടാക്കുന്നവർക്കെതിരെ നിയമ നടപടിയെടുക്കും.
പുതിയ ബസ് പാസുകൾ ഇന്നു മുതൽ 15 വരെ വിതരണം ചെയ്യും. ഇതോടെ പഴയ പാസുകളും മറ്റേതെങ്കിലും സംഘടനകൾ നൽകിയ പാസുകളും അസാധുവാകുമെന്ന് ബസ് ഉടമസ്ഥരുടെ കോ–ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ എം.വി.വൽസലൻ, വൈസ് ചെയർമാൻ രാജ്കുമാർ കരുവാരത്ത് എന്നിവർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക