ഇന്ന് സംസ്ഥാനത്ത് തിയേറ്ററുകള്‍ അടച്ചിടും. ക്യൂബ്, യുഎഫ്ഒ അടക്കമുള്ള ഡിജിറ്റല്‍ സേവന ദാതാക്കളുടെ ഉയര്‍ന്ന പ്രദര്‍ശന നിരക്കിനെതിരെ പ്രതിഷേധിച്ചാണ് തിയേറ്ററുകള്‍ അടച്ചിടുന്നത്. കേരളത്തിനു പുറമെ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും തിയേറ്റര്‍ അടച്ചിടും.
മാര്‍ച്ച് രണ്ടു മുതല്‍ ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ അനിശ്ചിത കാലത്തേക്ക് തിയേറ്ററുകള്‍ അടച്ചിടുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനോടു പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും തിയേറ്ററുകള്‍ അടച്ചിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക