വ്യത്യസ്ത രൂപങ്ങളിൽ മികച്ചതിൽ നിന്ന് മികച്ചതിലേക്ക് പോയി കൊണ്ടിരിക്കുന്ന ഹോണ്ടാ അതിന്റെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ ഇന്ത്യയിൽ വിറ്റഴിച്ചത് 3.5 കോടി വാഹനങ്ങളാണ്.
ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ 17 വര്‍ഷം കൊണ്ട് 3.5 കോടി ഇരുചക്ര വാഹനങ്ങള്‍ ഉൽപാദിപ്പിച്ചതായി ഹോണ്ട ഇന്ത്യ അവകാശപ്പെട്ടു.
2001-ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനി 2012-ലാണ് ഇരുചക്രവാഹന ഉത്പാദനം ഒരു കോടിയില്‍ എത്തിച്ചത്. അതിനുശേഷം അഞ്ചര വര്‍ഷം കൊണ്ട് 2.5 കോടി ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഇരുചക്രവാഹനങ്ങളിലൊന്ന് ഹോണ്ടയുടെ ആക്ടീവയാണ്. ഹോണ്ടയ്ക്ക് നാല് ഉത്പാദന യൂണിറ്റുകളാണ് രാജ്യത്തുള്ളത്.
ഹോണ്ടയുടെ രാജസ്ഥാനിലെ തപുകാരയില്നിന്നു പുറത്തിറക്കിയ ആക്ടീവ 4ജി ആണ് 3.5 കോടി ഉത്പാദനം എന്ന ഹോണ്ടയുടെ നേട്ടത്തിന് മിഴിവേകിയത്.ഉപഭോക്താക്കള്‍ക്കായി ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതു തുടരുമെന്ന് ഹോണ്ട ടൂവീലേഴ്സ് ഇന്ത്യയുടെ പ്രസിഡന്റും സി.ഇ.ഒ.യുമായ മിനോരു കാറ്റോ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക