സോഷ്യൽ മീഡിയ ഉപയോഗം വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ അതിന്റെ സുരക്ഷിതത്തെ പെറ്റി എന്നും ചർച്ച സജീവമാണ്. അത് പോലെ തന്നെ ഉയർന്ന വരുന്ന മറ്റൊരു ചോദ്യമാണ് ഫേസ്ബുക് ഇന്റര്‍നെറ്റ് രഹസ്യങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നുണ്ടോ? ഉണ്ടെന്നാണ് ഓസ്ട്രേലിയയില്‍ നടത്തിയ പഠനം തെളിയിക്കുന്നത്.ഫേസ്ബുക്കില്‍ ആക്ടീവ് അല്ലെങ്കിൽ കുഴപ്പമില്ല എന്ന് വിചാരിക്കേണ്ട ആക്റ്റീവ് അല്ലെങ്കിലും ഡിജിറ്റല്‍ വിവരങ്ങള്‍ കമ്പനി കൈക്കലാക്കി സൂക്ഷിക്കുന്നുണ്ട്.
17 മില്ല്യണ്‍ ഓസ്ട്രേലിയക്കാരുടെ ഇന്റര്‍നെറ്റ് രഹസ്യഫയല്‍ മാര്ക്ക്സുക്കര്ബര്ഗിന്റെ ഫേബ്സുക്ക് തലസ്ഥാനത്ത് സൂക്ഷിക്കപ്പെടുന്നുണ്ട്. ഫേസ്ബുക് ഉപഭോഗ്താക്കൾക്ക് ഈ വിവരങ്ങൾ ശേഖരിക്കാനുള്ള സൗകര്യവും ഫേസ്ബുക് നൽകുന്നുണ്ട്.
ഫേസ്ബുക്കില്‍ സൈന്‍ അപ്പ് ചെയ്താലും, ഇല്ലെങ്കിലും ഇന്റര്‍നെറ്റിലെ സേര്‍ച്ച് ഹിസ്റ്ററി മുതല്‍ ചിത്രങ്ങള്‍, ചാറ്റ്, അയയ്ക്കുന്ന ഫയല്‍ എന്നിവ കൂടാതെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ വരെ എഫ്ബി രഹസ്യഫയലായി സൂക്ഷിക്കുന്നതായാണ് കണ്ടെത്തിയത്.
ഫേസ്ബുക്കില്‍ ഓസ്ട്രേലിയക്കാര്‍ ചുരുങ്ങിയത് 1.7 മണിക്കൂറെങ്കിലും ദിവസം ചെലവാക്കുന്നുണ്ട്. കുക്കികള്‍ ഉപയോഗപ്പെടുത്തിയാണ് ലോഗ് ഔട്ട് ചെയ്ത ശേഷവും ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഒളിഞ്ഞ് നോക്കുന്നത്. ഫേസ്ബുക്കിന്റെ ഈ പരിപാടി വ്യക്തമായതോടെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അന്വേഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക