കാലാവധി തീര്‍ന്ന വാക്സിന് കുത്തിവെച്ചതിനെ തുടര്‍ന്ന് മൂന്ന് കുട്ടികള്‍ മരിച്ചു. പാകിസ്ഥാനിലെ സിന്ധ് സിന്ധ് പ്രവിശ്യയിലെ നവാബ് ഷായിലാണ് സംഭവം. അഞ്ചാം പനിക്കുള്ള പ്രതിരോധ വാക്സിന് കുത്തിവച്ചതാണ് കുട്ടികളുടെ മരണത്തിനിടയാക്കിയത്. അഞ്ച് കുട്ടികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
പ്രതിരോധ വാക്സിന് എന്ന പേരില്‍ കാലാവധി കഴിഞ്ഞ വാക്സിന് കുത്തിവച്ചതാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബില്ലയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ ഇക്കാര്യം നിഷേധിച്ചിരിക്കയാണ്.
കുട്ടികളുടെ മരണത്തെത്തുടര്‍ന്ന് ജില്ലയില്‍ നാട്ടുകാരുടെ പ്രതിഷേധം വ്യാപകമായിരുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് ആരോഗ്യ മന്ത്രി സിക്കന്ദര്‍ മന്ദ്രോ ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക