നിഗൂഢതകള്‍ ഏറെ നിറഞ്ഞതാണ് മനുഷ്യശരീരം. വ്യത്യസ്തങ്ങളായ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന ഒട്ടേറെ അവയവങ്ങള്‍ ചേര്‍ന്ന ശരീരത്തിന്റെ ഓരോ ഭാഗങ്ങള്‍ക്കും ഓരോ കടമകളാണ് ഉള്ളത്. എല്ലാവര്ക്കും ഇത് ഒരുപോലെയാണങ്കിലും വലുപ്പത്തിലും ആകൃതിയിലുമുള്ള വ്യത്യാസം ഓരോ ആളുകളിലും കാണാന്‍ സാധിക്കും. അതുപോലെ ഒന്നാണ് കാല്‍വിരലുകളുടെ വലുപ്പത്തിലുള്ള വ്യത്യാസം. കാലിലെ വിരലുകളുടെ വലുപ്പവും അവയുടെ ഘടനയും കണ്ടാല്‍ ഒരാളുടെ സ്വഭാവം വിലയിരുത്തുവാന്‍ പറ്റുമത്രെ. കാല്‍വിരലുകളുടെ വലുപ്പവും സ്വഭാവവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു നോക്കാം.
നീളമുള്ള പെരുവിരല്‍
നീളം കൂടിയ പെരുവിരലുകള്‍ ഉള്ളവര്‍ നല്ല മനസ്സിന്റെ ഉടമകളായിരിക്കും. എല്ലാവരുടെയും പ്രീതിക്ക് പാത്രമാകുന്ന ഇവര്‍ ആളുകളോട് വളരെ നന്നായി ഇടപെടുന്നവരും സഹായിക്കാന്‍ മനസ്സു കാണിക്കുന്നവരമായിരിക്കും.
ഇവരുടെ തള്ളവിരലിന് നീളം കൂടുതലും ബാക്കി വിരലുകള്‍ ക്രമേണ നീളം കുറഞ്ഞു വരുന്നവയുമായിരിക്കും.
നീളം കൂടിയ രണ്ടാമത്തെ വിരല്‍
ചിലരുടെ കാലിലെ വിരലുകള്‍ ശ്രദ്ധിച്ചാല്‍ രണ്ടാമത്തെ വിരലായിരിക്കും തള്ളവിരലിനേക്കാള്‍ നീളത്തില്‍ കാണുക. തമാശ ഇഷ്ടപ്പെടുന്ന ഇവര്‍ക്ക് മറ്റുള്ളവരേക്കാളധികം സര്‍ഗ്ഗശേഷിയും സംഘാടനവും കൂടുതലായിരിക്കും. എന്തുകാര്യം ഏറ്റെടുത്തു നടത്താനും ധൈര്യമുള്ള ഇവര്‍ എന്തിനേയും അതിന്റേതായ സ്പിരിറ്റില്‍ കാണുകയും ചെയ്യും.
തീരെ ചെറിയ ചെറുവിരല്‍
മറ്റു വിരലുകള്ക്ക ആവശ്യമായ വലുപ്പം ഉണ്ടെങ്കിലും ചിലരുടെ ചെറുവിരലുകള്‍ തീരെ ചെറിയവ ആയിരിക്കും. തുറന്ന മനസ്സോടെ മറ്റൊന്നും ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്ന ഇവരെ പൂര്‍ണ്ണമായം വിശ്വസിക്കാം.
ഒരേ നീളമുള്ള വിരലുകള്‍
കാലിലെ വിരലുകള്‍ക്ക് ഒരേ നീളമുള്ളവരും നമ്മുടെ ഇടയിലുണ്ട്. കൃഷീവലപാദങ്ങള് എന്നാണ് ഇവരുടെ കാല്പാദം വിളിക്കപ്പെടുന്നത്. എല്ലാ കാര്യങ്ങളിലും വിശ്വസ്തരായ ഇവര്‍ അനുകരണീയമായ രീതിയിലാകും എല്ലാത്തിനെയും സമീപിക്കുക. ജാഗ്രതയോടെയും ആദര്‍ശത്തോടെയും ഉള്ള പെരുമാറ്റമാണ് ഇവരുടെ മറ്റൊരു പ്രത്യേകത.
പെരുവിരല്‍ ഒഴികെ ബാക്കി വിരലുകള്‍ക്ക് ഒരേ നീളം
ചില ആളുകള്‍ക്ക് അവരുടെ കാലിലെ പെരുവിരല്‍ ഒഴികെ ബാക്കി എല്ലാ വിരലുകള്‍ക്കും ഒരേ നീളം ആയിരിക്കും. പൊതുവെ നല്ല വാഗ്മികളായ ഇവര്‍ക്ക ചര്‍ച്ചകളിലും സംവാദങ്ങളിലും ഏര്‍പ്പെടാന്‍ നല്ല കഴിവായിരിക്കും. കൂടാതെ തര്‍ക്കിക്കുന്നതില്‍ ബഹുമിടുക്കരാണിവര്‍.
അല്പം അകന്നു നില്ക്കുന്ന പെരുവിരല്‍
ചിലരുടെ പാദങ്ങളില്‍ പെരുവിരല്‍ മാത്രം മറ്റു വിരലുകളില്‍ നിന്നും അകന്നു നില്‍ക്കുന്നത് കാണാന്‍ സാധിക്കും. എല്ലായ്പ്പോഴും ആളുകളില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും വിട്ട് നില്ക്കാന് ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. കൂടാതെ സ്വതന്ത്രമായുള്ള നിലനില്‍പ്പിനാണ് ഇവര്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതും. ഇവര്‍ കുറച്ച് ദുഷ്ടന്മാരാണെന്നും പറയപ്പെടുന്നു.
വിരലുകള്‍ തമ്മിലുള്ള അകലം
സാധാരണയില്‍ നിന്നും വ്യത്യാസമായി വിരലുകള്‍ തമ്മില്‍ അകലം കൂടിയവര്‍ സഞ്ചരിക്കാനും പുതിയ പുതിയ കാര്യങ്ങള്‍ കണ്ടെത്താനും താല്പര്യമുള്ളവരായിരിക്കും. യാത്ര പോകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായി കണക്കാക്കുന്നവരാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക