തിരുവനന്തപുരം: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 പ്രകാരം സാമൂഹ്യനീതി വകുപ്പ് മെയിന്റനന്‍സ് ട്രിബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുള്ള റവന്യു ഡിവിഷന് ഓഫീസുകളില്‍ വകുപ്പ് നിര്‍ദേശിക്കുന്ന പ്രകാരം നാഷണല്‍ ട്രസ്റ്റ് ആക്ട് 1999 സംബന്ധിച്ചുള്ള ജില്ലാതല ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെയും വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വയോധികസദനങ്ങളുടെയും പ്രവര്‍ത്തനം ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനും വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലെയ്സണ്‍ വര്‍ക്ക് ചെയ്യുന്നതിനുമായി ടെക്നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. തിരുവല്ല, അടൂര്‍ റവന്യു ഡിവിഷന് ഓഫീസുകളിലായി രണ്ട് ഒഴിവുകളാണുള്ളത്. പ്രതിമാസം 21000 രൂപ ലഭിക്കും.
കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രായം 18നും 35നും മധ്യേ. അംഗീകൃത സര്‍വകലാശാല ബിരുദവും ഇംഗ്ലീഷ്, മലയാളം ടൈപ്പ്റൈറ്റിംഗും കംപ്യൂട്ടര്‍ വേഡ്പ്രോസസിംഗുമാണ് യോഗ്യത. സോഷ്യല്‍ വര്‍ക്കിലെ മാസ്റ്റര്‍ ബിരുദം അധിക യോഗ്യതയായി പരിഗണിക്കും. താത്പര്യമുള്ളവര്‍ 12ന് രാവിലെ 10ന് പത്തനംതിട്ട കളക്ടറേറ്റില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ചേംബറില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പും സഹിതം ഹാജരാകണം.
ഫോണ്‍: 0468 2325168.
പ്രതികരിക്കാൻ ഇവിടെ എഴുതുക