ജയറാമിന്റെ നായികയായി മലയാള സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നുവന്ന നയന്‍താര ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമ ലോകത്തെ താര റാണിയായി മാറിക്കഴിഞ്ഞു. ഗ്ലാമറസ് വേഷങ്ങളിലൂടെ മുന്നേറിയ നായികാ ഇപ്പോള്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ ഏറ്റെടുത്ത് തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നയന്‍താര. തമിഴ് നാട്ടില്‍ ഏറ്റവും അധികം ആരാധകരുള്ള യുവ താരം കൂടിയാണ് നയന്‍സ്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. പ്രതിഫലത്തിന്റെ കാര്യത്തിലായാലും ഏറെ മുന്നിലാണ് നയന്‍സ്.
ഗോസിപ്പ് കോളങ്ങളിലെ ഇഷ്ടതാരമാണ്നയന്താര. സംവിധായകന് വിഘ്നേഷും നയന്‍താരയും തമ്മില്‍ പ്രണയത്തിലാണെന്നത് രഹസ്യം പരസ്യമാണ്. എന്നാല്‍ താരം ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിടില്ല. അടുത്തിടെ ഇരുവരും ഒരുമിച്ച് അമേരിക്കയിലേക്ക് പോയിരുന്നു. അമേരിക്കയന്‍ യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ വിഘ്നേഷ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക