കുഞ്ഞുണ്ടായാൽ അമ്മയുടെ ലോകം കറങ്ങുന്നത് കുഞ്ഞിനൊപ്പം തന്നെയാണ്. കുഞ്ഞിന്റെ സന്തോഷവും സൗകര്യവും നോക്കിയാണ് പിന്നെ അമ്മയുടെ ജീവിതം. കുഞ്ഞിനൊപ്പം ചേര്‍ന്ന് കിടന്നു കുഞ്ഞിനെ താളത്തില്‍ തട്ടിയൊന്നുറക്കിയാലെ അമ്മമാര്‍ക്ക് സമാധാനമാകൂ. എന്നാല്‍ ആറു മാസങ്ങള്‍ കഴിഞ്ഞും ഈ പതിവ് തുടര്‍ന്നാല്‍ ചില അമ്മമാര്‍ക്ക് വിഷാദ രോഗം പിടിപെടാന്‍ സാധ്യതയുണ്ടെന്നു പഠനം.
ആദ്യത്തെ ആറുമാസങ്ങള്‍ക്ക് അപ്പുറം കുഞ്ഞിനൊപ്പം ഒരേ കട്ടിലില്‍ കിടക്കുന്ന അമ്മമാര്‍ക്കാണ് ഇത്തരത്തില്‍ വിഷാദം വരാന്‍ സാധ്യത. കുഞ്ഞിന്റെ ഉറക്കത്തെ കുറിച്ചും മറ്റു ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വിമര്‍ശനത്തെ കുറിച്ചുമെല്ലാം ഈ അമ്മമാര്‍ സദാ ആശങ്കാകുലരാകും എന്നാണ് പഠനം . ഇവരില്‍ ദാമ്പത്യബന്ധത്തില്‍ പോലും പ്രശ്നങ്ങള്‍ കണ്ടു വരുന്നുണ്ടത്രേ. ഇത്തരം അമ്മമാരില്‍ 76 ശതമാനം പേരിലും വിഷാദം കണ്ടു വരുന്നു.
എന്നാല്‍ ആറു മാസങ്ങള്‍ക്ക് ശേഷം കുഞ്ഞുങ്ങളെ മാറ്റി കിടത്തുന്ന അമ്മമാരില്‍ ഈ പ്രശ്നം കണ്ടു വരുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു. കുഞ്ഞിനൊപ്പം ഉറങ്ങുന്ന മാതാപിതാക്കള്‍ക്ക് പൊതുവേ നല്ലയുറക്കം ലഭിക്കില്ല. ഇത് അവരുടെ ബന്ധത്തെയും ബാധിക്കും. ഇതും വിഷാദത്തിന് കാരണമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക