അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേബ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചാണ് ത്രിപുരയുടെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ അധികാരമേറ്റത്.
ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മുതിര്‍ന്ന ബിജെപി നേതാവ് ജിഷ്ണു ദേബ്ബാര്മയാണ് ഉപമുഖ്യമന്ത്രിയുടെ ചുമതല വഹിക്കുക. 25 വര്‍ഷം ത്രിപുരയില്‍ അധികാരം കയ്യാളിയ സിപിഎമ്മിനെ പരാജയപ്പെടുത്തിയാണ് ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്.
മുന്‍ സര്‍ക്കാരുകള്‍ ത്രിപുരയുടെ വികസനത്തിന് വേണ്ടി ഒന്നും ചെയ്തിരുന്നില്ലെന്നും ത്രിപുരയില്‍ വികസനം കൊണ്ടുവരുമെന്ന വാഗ്ധാനം നല്‍കിയാണ് ബിപ്ലബ് കുമാര്‍ അധികാരത്തിലെത്തുന്നത്.
ത്രിപുരയിലെ ജനങ്ങളെ സ്നേഹിക്കുന്നു, ത്രിപുരയിലെ കമ്യൂണിസ്റ്റ് നേതാവ് മണിക് സര്‍ക്കാരിനെപ്പോലും സ്നേഹിക്കുന്നുവെന്നും ബിപ്ലബ് കുമാര്‍ ചൂണ്ടിക്കാണിക്കുന്നു. അവര്‍ക്ക് ഒരുപാട് സമയം ലഭിച്ചു, അവര്‍ സംസ്ഥാനത്തെ വികസനത്തിലെത്തിക്കാനുള്ള ഉപാധികള്‍ ഉപയോഗപ്പെടുത്തിയിട്ടില്ല, ഞങ്ങള്‍ ത്രിപുരയെ പുനഃര്‍നിര്‍മിക്കുമെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക