Home MOLLYWOOD ചാണക്യതന്ത്രത്തിനു വേണ്ടി രമേശ് പിഷാരടി ഹരീഷ് കണാരനെ സംഗീതം പഠിപ്പിക്കുന്നു; വീഡിയോ വൈറൽ

ചാണക്യതന്ത്രത്തിനു വേണ്ടി രമേശ് പിഷാരടി ഹരീഷ് കണാരനെ സംഗീതം പഠിപ്പിക്കുന്നു; വീഡിയോ വൈറൽ

ചാണക്യതന്ത്രത്തിനു വേണ്ടി രമേശ് പിഷാരടി ഹരീഷ് കണാരനെ സംഗീതം പഠിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു. രമേശ് പിഷാരടിയും ഹരീഷ് കണാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ചാണക്യതന്ത്രം’.

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ചാണക്യതന്ത്രം. ഇന്ത്യന്‍ പോസ്റ്റല്‍ സ്റ്റാന്പ് ഗ്യാലറിയില്‍ ഇടം പിടിച്ചിരിക്കുകയാണ് ഈ സിനിമ. ഇതോടെ മലയാള സിനിമ ചരിത്രത്തിലെ വലിയൊരു നാഴികകല്ലായി മാറിയിരിക്കുകയാണ് ചാണക്യതന്ത്രം. മലയാള സിനിമയില്‍ ചെമ്മീന്‍ എന്ന സിനിമയാണ് ആദ്യമായി പോസ്റ്റല്‍ സ്റ്റാമ്പായി ഇടം നേടിയത്. അതിനു ശേഷം മലയാളത്തില്‍ പോസ്റ്റല്‍ ഗ്യാലറിയില്‍ ഇടം നേടുന്ന ആദ്യ കൊമേഴ്‌സല്‍ ചിത്രമാണ് ചാണക്യതന്ത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

ചാണക്യതന്ത്രം സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിയില്‍ വച്ച് സ്റ്റാമ്പ് റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അച്ചായന്‍സ് എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ചാണക്യതന്ത്രം’. അനൂപ് മേനോന്‍,ശിവദ, ശ്രുതി രാമചന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം തികച്ചും റൊമാന്റിക് ത്രില്ലര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. മിറക്കിള്‍ റെയ്സിന്റെ ബാനറില്‍ മുഹമ്മദ് ഫൈസല്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ദിനേശ് പളളത്താണ്.ഉണ്ണി മുകുന്ദനൊപ്പം ചിത്രത്തില്‍ അനൂപ് മേനോനും വേഷമിടുന്നുണ്ട്. വില്ലനായാണ് അനൂപ് മേനോന്‍ വേഷമിടുന്നത്.ചാണക്യതന്ത്രത്തിന്‍റെ തിരക്കഥ ദിനേശ് പള്ളത്തിന്‍റേതാണ്. സംഗീതം നിര്‍വ്വഹിക്കുന്നത് ഷാന്‍ റഹ്മാന്‍.തിങ്കൾ മുതൽ വെള്ളിവരെ, ആട് പുലിയാട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം കണ്ണൻ താമരക്കുളം ഒരുക്കുന്ന ഈ ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ മാസ്സ് ഗെറ്റപ്പ് നമ്മൾ കണ്ടു കഴിഞ്ഞു.

ഇപ്പോൾ ലഭിക്കുന്ന വിവരം അനുസരിച്ചു മലയാളത്തിന്റെ സ്വന്തം മസിൽ അളിയനായ ഉണ്ണി മുകുന്ദൻ പെൺ വേഷത്തിൽ പ്രത്യക്ഷപ്പെടാൻ ഒരുങ്ങുകയാണ് ഈ ചിത്രത്തിലൂടെ. മലയാള സിനിമയിലെ യുവ പൗരുഷത്തിന്റെ ബ്രാൻഡ് അംബാസ്സഡർമാരിൽ ഒരാളായ ഉണ്ണി മുകുന്ദൻ പെണ്ണായി വന്നാൽ എങ്ങനെയിരിക്കും എന്നുള്ള കാഴ്ച ടീസറിൽ നമ്മൾ കണ്ടു.ആക്ഷനും സസ്‌പെൻസും മിസ്റ്ററിയും നിറഞ്ഞ ഒരു ത്രില്ലർ ആയാണ് ഈ ചിത്രം വരുന്നതെന്നാണ് സൂചനകൾ ലഭിക്കുന്നത്. ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിൽ വിവിധ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടും എന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ആയി പൂർത്തിയാവുന്ന ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ കിടിലൻ ആക്ഷൻ രംഗങ്ങളും ഉണ്ടാകും.ചിത്രം ഉടന്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും…ചിത്രത്തിന്റെ ടീസർ താഴെ കാണാം…

Also Read :   കുര്യനെ' ഏറ്റെടുത്തതിന് നന്ദി; സോഷ്യൽ മീഡിയയിൽ സജീവമാകുന്നെന്ന് ലാലു അലക്സ്