5 ജി പ്രവചനത്തിനു പിന്നാലെ പുതിയ ഓഫറുമായിട്ടാണ് ബി എസ് എൻ എൽ ഉപഭോക്താക്കളെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ അവതരിപ്പിച്ചവിലക്കിഴിവും അധിക ഡാറ്റയും വാഗ്ദാനം ചെയ്ത് “ലൂട്ട് ലോ” പോസ്റ്റ് പെയ്ഡ് ഓഫറുമായി ബിഎസ്എന്‍എല്‍ വീണ്ടും രംഗത്ത്.
ലൂട്ട് ലോ ഓഫറിന് കീഴില്‍ മാര്‍ച്ച് ആറ് മുതല്‍ മാര്‍ച്ച് 31 വരെ പ്രീമിയം പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് 60 ശതമാനം വിലക്കിഴിവ് ലഭിക്കും. സിം കാര്‍ഡ് ആക്ടിവേഷനും നൂറ് ശതമാനം സൗജന്യമായിരിക്കും.ഓഫര്‍ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാന്‍ 225 രൂപയുടേതാണ്.
സ്വകാര്യ ടെലികോം കമ്പനികൾ നല്‍കിവരുന്ന ഡിസ്കൗണ്ട്, കാഷ്ബാക്ക് ഓഫറുകള്‍ക്ക് മറുപടിയെന്നോണമാണ് ബിഎസ്എന്‍എല്‍ “ലൂട്ട് ലോ”ഓഫര്‍ വീണ്ടും അവതരിപ്പിച്ചത്.12 മാസം, ആറ് മാസം, മൂന്ന് മാസം എന്നിങ്ങനെ മുന്‍ കൂര് വാടക നല്‍കുന്നതിനനുസരിച്ചാണ് വിലക്കിഴിവ് ലഭിക്കുക. അതായത് 1525 രൂപയുടെ പ്രീമിയം പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ 12 മാസത്തേക്കുള്ള വാടക മുന്‍കൂര്‍ നല്കിയാല് അവര്‍ക്ക് 60 ശതമാനം വിലക്കിഴിവ് ലഭിക്കും.
ആറ് മാസത്തേക്കാണെങ്കില്‍ 45 ശതമാനവും, മൂന്ന് മാസം മുന്‍ കൂര് വാടക നല്‍കുന്നവര്‍ക്ക് 30 ശതമാനവും വിലക്കിഴിവ് ലഭിക്കും. ബിഎസ്എന്‍എലിന്റെ 99, 145 പ്ലാനുകള്‍ ഒഴികെയുള്ള എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ക്കും ലൂട്ട് ലോ ഓഫര്‍ ബാധകമാണ്.ബിഎസ്എന്‍എലിന്റെ നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും ഈ ഓഫറിന്റെ ആനുകൂല്യം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക