മലബാറിന്റെ മടിത്തട്ടിലുമുണ്ട് കൂടുതലാരുമറിയാത്തൊരു ഗവി. കോഴിക്കോടിന്റെ നഗരപ്രദേശങ്ങളിൽ നിന്നും മാറി ബാലുശേരിക്കടുത്ത് സ്ഥിതി ചെയ്യുന്ന വയലടയാണ് മലബാറിന്റെ ഗവി എന്നറിയപ്പെടുന്നത്. കാഴ്ചയിലും അനുഭങ്ങളിലും ഗവിയുടെ കൊച്ചനിയത്തി തന്നെയാണ് വയലട.
യാത്രയെ സ്നേഹിക്കുന്നവർക്ക് എന്നും മികച്ച അനുഭവമാണ് വയലട നൽകുന്നത്. സമുദ്ര നിരപ്പിൽ നിന്ന് രണ്ടായിരത്തിലേറെ അടി ഉയരത്തിലാണ് വയലട നിൽക്കുന്നത്. വയലട മലനിരയിൽ ഏറ്റവും ഉയരമുള്ള കോട്ടക്കുന്ന് മലയിലെ കാലാവസ്ഥയും പ്രകൃതി ഭംഗിയും ഇവിടുത്തെ പ്രധാന ആകർഷങ്ങളിൽ ഒന്നാണ്.
വയലടയിലെ മുള്ളൻപാറയും പ്രസിദ്ധമാണ്. വയലടയിലെ കാലാവസ്ഥയും പ്രകൃതി ഭംഗിയുമാണ് വിനോദ സഞ്ചാരികളെ അവിടേക്ക് ആകർഷിക്കുന്നത്. മലമുകളിൽ നിന്ന് ഒഴുകിയെത്തുന്ന നീരുറവയും തട്ടുകളായുള്ള മലയും വയലടയുടെ പ്രത്യേകതയാണ്.
Also Read : ഒരു ദിവസം ചെലവഴിക്കാനാണോ? എങ്കിൽ ഇല്ലിക്കൽ കല്ലിലേക്ക് പോകാം
പ്രതികരിക്കാൻ ഇവിടെ എഴുതുക