റെഡ്മി 5 സ്മാർട്ട് ഫോൺ ഇന്ത്യയില്‍ അവതരിപ്പിച്ചു. റെഡ്മി 5 ആമസോണ്‍ ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഉല്‍പ്പന്നമായാണ് റെഡ്മി 5 എത്തിയിരിക്കുന്നത്. ആമസോണ്‍ ഫോണിന് വേണ്ടി പ്രത്യേകം പേജ് തന്നെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി റെഡ്മി 5 ന്റെ ടീസറുകള്‍ കമ്പനി സോഷ്യല്‍ മീഡിയവഴി പുറത്തുവിട്ടിരുന്നു.
ആമസോണ്‍ വെബ്സൈറ്റിലെ പ്രത്യേക പേജ് സന്ദര്‍ശിച്ചാല്‍ സ്മാർട്ട്ഫോണിനെക്കുറിച്ചു കൂടുതല്‍ അറിയാന്‍ സാധിക്കും.
ഷവോമി വലിയ ബാറ്ററി ദൈര്‍ഘ്യം ലഭിക്കുന്ന ഫോണിനെ ‘ കോംപാക്റ്റ് പവര്‍ഹൗസ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഷവോമി റെഡ്മി 5 ചൈനയില്‍ പുറത്തിറക്കിയത് കഴിഞ്ഞ ഡിസംബറിലാണ്. 5.7 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് റെഡ്മി 5.7 ന്റേത്. സ്നാപ് ഡ്രാഗണ്‍ 450 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ 2 ജിബി റാം 16 ജിബി സ്റ്റോറേജ്, 3 ജിബി റാം 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 64 ജിബി എന്നിങ്ങുനെ മൂന്ന് പതിപ്പുകളാണ് പുറത്തിറക്കിയത്. ഇതിനു യഥാക്രമം 7999, 8999, 10999 രൂപ വീതം ആണ്. അടുത്ത ആഴ്ചമുതൽ ഫോൺ ലഭ്യമായിത്തുടങ്ങും.
കൂടുതൽ അറിയാൻ വീഡിയോ കാണുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക