കാലിഫോര്‍ണിയ: പ്രമുഖ നരവംശ ശാസ്ത്രജ്ഞ സബ മഹ്മൂദ് (56) അന്തരിച്ചു. “സെക്കുലറിസം”, “പൊതുമണ്ഡലത്തിലെ മതം” എന്നിവ വിഷയമാക്കി റിലീജിയസ് ഡിഫറന്‍സ് ഇന്‍ എ സെക്കുലര്‍ ഏജ്: എ മൈനോറിറ്റി റിപ്പോര്‍ട്ട്, “പൊളിറ്റിക്സ് ഒാഫ് പയറ്റി: ദ ഇസ്ലാമിക് റിവൈവല്‍ ആന്‍ഡ് ദ ഫെമിനിസ്റ്റിക്” സബ്ജക്ട് എന്നീ കൃതികളും, വിവിധ വിഷയങ്ങളിലായി നിരവധി പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1962ല്‍ പാകിസ്താനിലെ ലാഹോറില്‍ ജനിച്ച അവര്‍ 1981ല്‍ പഠനാവശ്യാര്‍ഥം യു.എസില്‍ എത്തി. സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍നിന്നും പിഎച്ച്.ഡി നേടിയ സബ മഹ്മൂദ്, 2004 മുതല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിവിധ വകുപ്പുകളില്‍ അധ്യാപികയായിപ്രവർത്തിച്ചിരുന്നു.
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറും നരവംശ ശാസ്ത്രജ്ഞനുമായ ചാള്‍സ് ഹിര്ശ്കിന്താണ് ഭർത്താവ് , മകന്: നമീര്‍ ഹിര്ശ്കിന്ദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക