ഗൂഗിൾ പല വ്യത്യസ്ത ഫീച്ചറുകൾ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് . ചാറ്റിംഗ് സൗകര്യം തുടങ്ങിവാട്സാപ്പിന് വെല്ലുവിളി ഉയർത്തുന്ന പല പരീക്ഷണങ്ങളും ഗൂഗിൾ നടത്തി കൊണ്ടിരിക്കുകയാണ് . എവിടെയെങ്കിലും ചെന്നാൽ വഴി കാട്ടിയായി കൂടെ ഉണ്ടാകുന്ന ഗൂഗിൾ മാപ് ഇപ്പോൾ മലയാളത്തിലും.
ഇതുവരെ ഇംഗ്ലീഷിലൂടെയാണ ഗൂഗിൾ മാപ്പ് നമുക്ക് ലഭിച്ചിരുന്നത് ഇനി അത് പ്രാദേശിക ഭാഷകളിലും ലഭിക്കും.ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശം നല്കുന്ന പുതിയ ഫീച്ചര്‍ ഗൂഗിൾ മാപ്പിൽ ഉൾപെടുത്തിയിരിക്കുന്നത്.
അടുത്തിടെ മാപ്പില്‍ ഇംഗ്ലീഷിനൊപ്പം മലയാളം ഉള്‍പ്പടെയുള്ള ഭാഷകളില്‍ സ്ഥലപ്പേരുകളും ഗൂഗിള്‍ നല്‍കിയിരുന്നു. ജിപിഎസ് കണക്ഷനില്ലാത്ത അവസരങ്ങളില്‍ ‘ജിപിഎസ് കണക്ഷന് നഷ്ടമായി’ എന്നും200 മീറ്റര്‍ കഴിയുമ്പോൾ വലത്തോട്ട് തിരിയുക’, ’50 മീറ്റര്‍ കഴിയുമ്പോൾ യു ടേണ്‍ എടുക്കുക’,തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഗൂഗിള്‍ മാപ്പ് പറഞ്ഞുതരും.
പുതിയ ഫീച്ചറിനെക്കുറിച്ച് ഏതാനം ദിവസങ്ങൾക്ക് മുൻപാണ് ഗൂഗിൾ പ്രഖ്യാപിച്ചത്. ഗൂഗിൾ ഡെസ്ക്ടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക