ഇന്ന് ചെറി ആന്റ് കിവി ടാര്‍ട്ട്ലെറ്റ്സ് ഉണ്ടാക്കാം
ആവശ്യമായ ചേരുവകൾ:
മാവ് -300 ഗ്രാം
കോള്‍ഡ് ബട്ടര്‍ ക്യൂബ് -200 ഗ്രാം
ഐസിങ് ഷുഗര്‍ -100 ഗ്രാം
മുട്ട-ഒന്ന്
വാനിലയുടെ എസ്സന്‍സ് – ഒരു ടീസ്പൂണ്‍
ചെറി ടിന്നിലടച്ചത്, കിവി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഒരു ചെറിയ ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി അടിച്ചെടുക്കുക. ഒരു വലിയ ബൗളില്‍ മാവും ഐസിങ് ഷുഗറും അരിച്ചെടുക്കണം. ഇങ്ങനെ ചെയ്താല്‍ ടാര്‍ട്ട് കൂടുതല്മൊരിഞ്ഞും കനംകുറഞ്ഞും ലഭിക്കും. ഒരു ഇഞ്ച് വലിപ്പത്തില്‍ മുറിച്ച ബട്ടര്‍ ക്യൂബും മാവും നന്നായി കുഴയ്ക്കുക. മാവ് റൊട്ടി കഷ്ണങ്ങളുടെ നിറമാകുന്നതുവരെ ഇങ്ങനെ ചെയ്യണം. ഇതിന് നടുവിലായി ഒരു ചെറിയ കുഴിയുണ്ടാക്കി, മുട്ടയും വാനില എസ്സന്‍സും ഇതിലേക്ക് ഒഴിക്കുക. മാവ് ചെറുതായി കുഴച്ച് ഒന്നിച്ചാക്കുക. ഏകദേശം ഒരു പന്തിന്റെ ആകൃതിയില്‍ വേണം കുഴച്ചെടുക്കാന്‍. ക്ലിങ് റാപ്പ് ചെയ്ത് രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ വെയ്ക്കുക.
പുറത്തെടുത്ത് റോള്‍ പിന് ഉപയോഗിച്ച് പരത്തുക. ഒരു ടാര്‍ട്ട് റിങ്ങില്‍ ആദ്യം അല്പം മാവ് വിതറുക. പിന്നെ ഫോര്‍ക്ക് ഉപയോഗിച്ച് ഇതില്‍ വരയുകയും വേണം. ടാര്‍ട്ടിന്റെ ബേസ് പൊങ്ങിവരാതിരിക്കാനാണിത്. പിന്നെ പാര്‍ച്ച്മെന്റ് പേപ്പര്‍ വെച്ച്, അതില്‍ മാവ് നിറയ്ക്കുക. ഇനി 175 ഡിഗ്രിയില്‍ ഏകദേശം 20 മിനിട്ട് വേവിക്കുക. ശേഷം തണുക്കാന്‍ വെയ്ക്കുക. ഓരോ ടാര്ട്ടിന്റെയും മുകളില്‍ വിപ്പിങ് ക്രീമും അതിനുമേലെ കിവിയും ചെറിയും മുറിച്ചതും വെച്ച് അലങ്കരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക