ദിലീപ് ഒഫീഷ്യൽ പേജ് വഴി കമ്മാരസംഭവം സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറക്കി. മൂന്ന് വ്യത്യസ്ത വേഷങ്ങളിൽ ആണ് ദിലീപ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കമ്മാരസംഭവം ഏപ്രിൽ അഞ്ചിന് തിയറ്ററുകളിലെത്തും. ദിലീപിന്റെ തന്നെ വിതരണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസ് ചിത്രം തിയറ്ററുകളിലെത്തിക്കും.
#KammaraSambhavam
Posted by Dileep on Thursday, March 15, 2018
രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ മുരളി ഗോപിയാണ്. തമിഴ് നടൻ സിദ്ധാർത്ഥ് ആണ് ദിലീപിനൊപ്പം മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. 20 കോടി ചെലവുള്ള സിനിമയുടെ നിർമാണം ഗോകുലം ഫിലിംസ്.
കമ്മാരൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക.മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. കമ്മാരന്റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. മുരളീഗോപിയും സിനിമയിൽ മറ്റൊരു പ്രധാനകഥാപാത്രത്തിലെത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക