ഗൂഗിൾ മാപ് മലയാളം ഉൾപ്പെടെ പ്രാദേശിക ഭാഷകളിൽ വഴി കാട്ടിയായി വിവരങ്ങൾ കൈമാറുന്നതിന് പുതിയ ഫീച്ചർ നേരത്തെ അവതരിപ്പിച്ചിരിന്നു എന്നാൽ ഇത്തവണ ഭിന്നശേഷിക്കാർക്ക് വഴി കാട്ടി ആവുകയാണ് ഗൂഗിൾ മാപ്.
ലോകത്തിലെ മെട്രോ പൊളിറ്റന്‍ നഗരങ്ങളില്‍ വീല്‍ചെയര്‍ സഞ്ചാരത്തിന് യോജിച്ച പാതകള്‍ ഗൂഗിള്‍ മാപ്പില്‍ അവതരിപ്പിച്ചുകൊണ്ടായിരിക്കും കമ്പനി പുതിയ പദ്ധതിയ്ക്കു തുടക്കം കുറിക്കുന്നത് .
നഗരത്തിലെ യാത്രകള്‍ക്ക് സാധാരണ ബസുകളും, ട്രെയിനുകളുമാണ് ഭിന്നശേഷിക്കാര്‍ ആശ്രയിക്കുന്നത് പുതിയ പദ്ധതി നടപ്പാകുന്നതോടെ വീൽ ചെയർ യാത്രക്കാർക്കു അനുയോജിമായ പാതകൾ കണ്ടെത്തി സ്വയം സഞ്ചരിക്കാൻ കഴിയും.
ഗൂഗിള്‍ മാപ്പ്സ് പ്രൊഡക്റ്റ് മാനേജര്‍ റിയോ അകസാക ആണ് പുതിയ പദ്ധതിയെ ക്കുറിച്ചു വ്യക്തമാക്കി. ലണ്ടന്‍, ന്യൂയോര്‍ക്ക്, ടോക്യോ, മെക്സിക്കോ സിറ്റി, ബോസ്റ്റന്, സിഡ്നി തുടങ്ങിയ നഗരങ്ങളിലായിരിക്കും ഈ സേവനം ലഭ്യമാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക