മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി പുതിയ റെക്കോഡിട്ടു. നവീകരിച്ച് പുറത്തിറക്കിയ സ്വിഫ്റ്റിന് രണ്ടുമാസംകൊണ്ടു ലഭിച്ചത് ഒരു ലക്ഷത്തിനു മുകളിൽ ബുക്കിങ്.
ജനുവരി 18നാണ് തേഡ് ജനറേഷന് സ്വിഫ്റ്റിന് ബുക്കിങ് തുടങ്ങിയത്. വെള്ളിയാഴ്ചയിലെ ഓഫീസ് സമയം അവസാനിക്കുമ്പോള്‍ രാജ്യത്തൊട്ടാകെനിന്ന് ലഭിച്ച മൊത്തം ബുക്കിങ് 1,00,000 യൂണിറ്റുകള്‍ കവിഞ്ഞു.
ഓരോ മിനിട്ടിലും ഓരോ സ്വിഫ്റ്റ് ബുക്ക് ചെയ്തിട്ടുണ്ടാകണം. അതായത് ഈ ബുക്കിങുകളിലൂടെ ശരാശരി ഒരുദിവസം കമ്പനിയ്ക്കുലഭിക്കുക 100 കോടി രൂപയോളമാണ്. 60-65 ദിവസം കൊണ്ട് 100 കോടിയോളം ഡോളറിന്റെ കച്ചവടമാണ് മാരുതിക്കുലഭിക്കുന്നത്.
ഇതിനുമുമ്പ് പുറത്തിറക്കിയ സ്വിഫ്റ്റിന്റെ രണ്ട് മോഡലുകള്‍ക്കും മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്രയും വേഗത്തില്‍ ഒരു ലക്ഷത്തോളം ബുക്കിങ് ലഭിക്കുന്നത് ഇതാദ്യമായാണ്.
മറ്റ് പല ജനപ്രിയ മോഡലുകള്‍ക്കും ഇതിലേറെ സമയംവേണ്ടിവന്നിട്ടുണ്ട് ഒരു ലക്ഷം ബുക്കിങ് ലഭിക്കാന്‍. റെനോയുടെ ക്വിഡ് ഒരു ലക്ഷം തികയ്ക്കാന്‍ ആറുമാസമെടുത്തു. ഹ്യൂണ്ടായുടെ എസ്.യു.വി ക്രേറ്റ എട്ടുമാസവും മാരുതിയുടെതന്നെ ഡിസയറും ബ്രസ്സയും നാലുമാസത്തോളവുമെടുത്താണ് ഒരുലക്ഷം ബുക്കിങ് നേടിയത്.
ഓട്ടോ എക്സ്പോയിൽ പുതിയ ‘സ്വിഫ്റ്റി’ന്റെ ഔപചാരിക അരങ്ങേറ്റം ഗംഭീരമായിരുന്നു. നിലവിലെ മോഡലിനേക്കാൾ ഇന്ധനക്ഷമതയുള്ള പുതിയ ഡീസൽ മോഡലിന് 28.4 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. പെട്രോൾ മോഡലിൽ 22 കിലോമീറ്റർ മൈലേജും ലഭിക്കും. നിലവിലെ മോഡലിനേക്കാൾ 7 ശതമാനം ഇന്ധനക്ഷമത വർദ്ധിച്ചിരിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. പെട്രോൾ 4.99 ലക്ഷം മുതൽ, ഡീസൽ 5.99 ലക്ഷം മുതൽ എന്നിങ്ങനെയാണ് വില.
വിവിധ മോഡലുകളുടെ വിശദമായ വില
പുതിയ സ്വിഫ്റ്റിനെ പറ്റി അറിയേണ്ടകാര്യങ്ങൾ
- നിലവിൽ ഡീലർഷിപ്പുകളിൽ 11,000 എന്ന ടോക്കൺ തുക വാങ്ങി ബുക്കിംങ്ങ് ആരംഭിച്ചു കഴിഞ്ഞു.
- നീളം 3840 എംഎം, ഉയരം 1530 എംഎം, വീതി 1735 എംഎം
- ബൂട്ട് സ്പേസ്–268 ലിറ്റർ
- 163 എംഎം ഗ്രൗണ്ട് ക്ളിയറൻസ്
- വീൽബേസ് 2450 എംഎം
- പെട്രോൾ 113എൻഎം@4200ആർപിഎം ടോർക്കും
- ഡീസൽ 190എന്‍എം@2000ആർപിഎം ടോർക്ക്
- 2005ൽ പുറത്തിറങ്ങിയ സ്വിഫ്റ്റിന്റെ മൂന്നാം തലമുറയാണ് നിരത്തിലേക്കെത്തുന്നത്.
- എൽഎക്ഐ/എൽഡിഐ, വിഎക്സഐ/വിഡിഐ, സെഡ്എക്സ്ഐ/സെഡ്ഡിഐ, സെഡ്എക്സ്ഐ പ്ളസ്/സെഡ്ഡിഐ പ്ള്സ് വേരിയന്റുകളാണ് നിരത്തിലിറങ്ങുക
- പുതിയ ബലേനോയിലെ അതേ ഹെർടെക്ട് പ്ളാറ്റ്ഫോമാകും പുതിയ സ്വിഫ്റ്റിലും ഉണ്ടാവുക.
- പുതിയ എൽഇഡി പ്രൊജക്ടർ ഹെഡ്ലാംപുകൾ(ഡിസയറിലേതുപോലെ)
- പുതിയ ഗ്രില്ലും നവീകരിച്ച ബമ്പറുകളും വാഹനത്തിലുണ്ടാവും.
- സി പില്ലറിന് ബ്ളാക്ക് ക്ളാഡിംഗ് ലഭിച്ചിരിക്കുന്നു.
- പിൻവശത്തും ലാംപുകളിലും ബമ്പറിലും മാറ്റങ്ങളുണ്ട്.
മൊത്തം ബുക്കിങ്ങിൽ 65 ശതമാനത്തോളം ഈ കാറിനാണെന്നാണ് റിപ്പോർട്ടുകൾ. പുതിയ ‘സ്വിഫ്റ്റ്’ രണ്ടു പുതിയ നിറങ്ങളും മാരുതി സുസുക്കി അവതരിപ്പിക്കുന്നുണ്ട്. പ്രൈം ലൂസന്റ് ഓറഞ്ചും മിഡ്നൈറ്റ് ബ്ലൂവും. അഡ്വാൻസായി 11,000 രൂപ ഈടാക്കി കഴിഞ്ഞ 17 മുതലാണ് പുതിയ ‘സ്വിഫ്റ്റി’നുള്ള ബുക്കിങ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങിയത്. അതേസമയം വിവിധ ഡീലർഷിപ്പുകളാവട്ടെ അതിനു മുമ്പു തന്നെ പുതിയ ‘സ്വിഫ്റ്റി’നുള്ള ബുക്കിങ് ഏറ്റെടുക്കുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക