അരുവിത്തുറ: സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കലാലയ വർണങ്ങളുടെയും കഥ പറയുന്ന കോളേജ് ആൽബം ” ഇനി ഞങ്ങളില്ലാതെ ” ക്യാമ്പസുകളിൽ തരംഗമാകുന്നു. അരുവിത്തുറ സെന്റ്. ജോർജ്സ് കോളേജ് വിദ്യാർത്ഥികളാണ് ക്യാമ്പസ് കഥ പറയുന്ന ഈ ആൽബത്തിന് പിന്നിൽ.
ബി. എ. മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളായ ഹാരി പ്രസാദ്, അനന്തു പുലിതൂക്കൻ എന്നിവർ സംവിധാനവും ജോണീസ് ജോൺ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്ന ആൽബം ഇതിനോടകം തന്നെ യൂട്യൂബിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.
പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ 2500 വ്യൂ പിന്നിട്ട ആൽബം വിദ്യാർത്ഥികൾ നെഞ്ചിലേറ്റിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക