സ്പോര്‍ട്ട് മിനി എന്ന റോബർട്ട് നായക്കൊപ്പം നടക്കാനിറങ്ങി അതിസമ്പന്നരില്‍ ഒരാളായ ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിെന്റ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ് .
ആമസോണ്‍ കാലിഫോണിയയില്‍ സംഘടിപ്പിക്കുന്ന മാര്‍സ് (മെഷീന് ലേണിങ്, ഒേട്ടാമേഷന്, റോബോര്‍ട്ടിക്സ് ആന്റ് സ്പേസ് എക്സേപ്ലാറേഷന്) വാര്‍ഷിക കോണ്‍ഫറന്‍സില്‍ പങ്കെടുക്കവെയാണ് ബെസോസ് റോബോട്ട് നായയുമായി പുറത്തിറങ്ങിയത്.
സയന്‍സ് ഫിക്ഷന്‍ സിനിമയിലേതു പോലുള്ള ഫോട്ടോ പങ്കുവെച്ച് മണിക്കൂറുകള്‍ക്കകം 1,30,000 ലൈക്കും 3400 ലേറെ റീട്വീറ്റുകളുമാണ് ലഭിച്ചത്.മാര്‍സില്‍ അവതരിപ്പിച്ച നായയുടെ രൂപത്തിലുള്ള ബോസ്റ്റണ്‍ ഡൈനാമിക് സ്പോട്ട്മിനി റോബോട്ട് നാലു കാലില്‍ നടക്കുകയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പെരുമാറുകയും ചെയ്യും.
സ്പോര്‍ട്ട് മിനി ഡോര്‍ തുറക്കുന്ന ദൃശ്യങ്ങളും ജെഫ് ബെസോസ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. സ്പോര്‍ട്ട് മിനി ഡോഗിന് നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഒാഫീസും വീടും കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ‘പുതിയ നായക്കൊപ്പം നടക്കാനിറങ്ങി’ എന്നഅടി കുറിപ്പോടെ ജെഫ് ബെസോസ് ട്വിറ്ററില്‍ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക