അമ്പരിപ്പിക്കുന്ന വിലയിൽ ഷവോമി സ്മാർട്ട് ടിവി ഇറക്കിയതിനു പിന്നാലെ വയർലെസ്സ് ചാർജിങ് സൗകര്യമുള്ള ഫോണാണ് വിപണി കീഴടക്കാൻ എത്തുന്നത്. ഐ ഫോണ്‍ എക്സിന് വെല്ലുവിളിയാവുന്ന ഫോണിൽ വയര്‍ലെസ്സ് ചാര്‍ജിങ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എം.ഐ മിക്സ് 2 എസ് വിപണിയിലെത്തുന്നത്.
2 എസിന്റെ 6 ജി.ബി റാമും 64 ജി.ബി സ്റ്റോറേജും ഉള്‍പ്പെടുന്ന വേരിയന്റിന് ഏകദേശം 34,200 രൂപയാണ് വില. 6 ജി.ബി 128 ജി.ബി വേരിയന്റിന് 37,200 രൂപയായിരിക്കും വില. 8 ജി.ബി റാമും 256 ജി.ബി സ്റ്റോറേജും ഉള്‍പ്പെടുന്ന ഉയര്‍ന്ന വേരിയന്റിന് 41,100 രൂപയുമാണ് വില പ്രതീക്ഷിക്കുന്നത് .
വയർലെസ്സ് ചാര്‍ജറിന് ഏകദേശം 1000 രൂപയും അധികമായി നല്‍കണം. മാർച്ച് 27 നു മുതൽ ബുക്കിംഗ് ആരംഭിച്ച ഫോൺ ഏപ്രിൽ 3 മുതൽ വിതരണം ആരംഭിക്കും. മൈക്രോണിന്റയും സോണിയുടെയും ലെന്‍സുകൾ ഉപയോഗിച്ചിട്ടുള്ള ക്യാമറയിൽ അഞ്ച് മെഗാപിക്സലിന്റെ മുന്‍ ക്യാമറയും 12 മെഗാ പിക്സൽ പിൻ ക്യാമറയുമാണ് ഉള്ളത്.
5.99 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേയാവും ഫോണിനുണ്ടാവുക. 403 പി.പി.ഐ യാണ് പിക്സല്‍ ഡെന്‍സിറ്റി. സ്നാപ്ഡ്രാഗണ്‍ പ്രൊസസറാണ് കരുത്ത് നൽകുന്നത്. യു.എസ്.ബി , ജി.പി.എസ്,സി പോര്‍ട്ട് ,കണക്ടിവിറ്റിക്കായി 4ജി എല്‍.ടി.ഇ, വൈ-ഫൈ,എന്‍.എഫ്.സി, ബ്ല്യൂടുത്ത്, എന്നിവയാണുള്ളത്.
ഫിംഗര്‍പ്രിന്റ് സ്കാനര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ഫോണിൽ 3400 എം.എ.എച്ച് ബാറ്ററിക്കൊപ്പം ക്യുക്ക് ചാര്‍ജ് 3.0യുടെ അതിവേഗ ചാര്‍ജിങ് സംവിധാനവുമുണ്ട്. ചൈനീസ് വിപണിയിലാണ് ഷവോമി ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക