അധികൃതരറിയാതെ ജയിലുകളിൽ എന്തും നടക്കുമെന്ന സ്ഥിതിയാണ്. ഇത്തവണ തടവുകാരോക്കെ പണം ശേഖരിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അധികൃതരറിയാതെ ടെലിവിഷന്‍ സ്ഥാപിച്ചു. ജയിലിലെ ഒന്നാം ബ്ലോക്കിലാണ് പഴയ മോഡല്‍ ടി.വി. സ്ഥാപിച്ചത്.
എന്നാൽ സംഭവമറിഞ്ഞ ജയില്‍സൂപ്രണ്ട് ടി.വി. പിടിച്ചെടുത്തു. ഇതേക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചില ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് ഇത് നടന്നതെന്നു പറയുന്നു. നാലുദിവസം മുന്‍പാണ് പഴയ മോഡലിലുള്ള പുത്തന്‍ ടെലിവിഷന്‍ പ്രത്യേക രീതിയില്‍ പാക്ക് ചെയ്ത് ജയിലിനുള്ളിലെത്തിച്ചത്. അന്നുതന്നെ ടെലിവിഷന്‍ സ്ഥാപിക്കുകയും ചെയ്തു. ഗേറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആള് പെട്ടി തുറന്നുനോക്കാതെ കടത്തി വിടുകയായിരുന്നു.
ഒന്നാം ബ്ലോക്കില്‍ ഇരുനൂറോളം തടവുകാരാണുള്ളത്. തടവുകാരുടെ വേതനത്തിലെ ഒരു ഭാഗം വീട്ടിലേക്ക് അയയ്ക്കുന്നുണ്ട്. അതില്‍ നിന്നുള്ള പണം പുറത്തുനിന്നുള്ള ആരോ ശേഖരിച്ച് ടി.വി. വാങ്ങി നല്‍കുകയായിരുന്നു. സംഭവം ഗൗരവത്തോടെയാണ് ജയിലധികൃതര്‍ കാണുന്നത്. ഇക്കാര്യം ജയില്‍ ഡി.ഐ.ജി.യുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്.
ഉച്ചയ്ക്ക് ഒന്നരമുതല്‍ രണ്ടരവരെയുള്ള സമയത്തായിരിക്കാം ടി.വി. കടത്തിയതെന്നാണ് സംശയം. ആയിരത്തഞ്ഞൂറോളം തടവുകാരുള്ള ജയിലില്‍ കാന്റീനിലേക്കും ഗോഡൗണിലേക്കും മറ്റും ലോറിയില്‍ സാധനങ്ങള്‍ സ്ഥിരമായി കൊണ്ടുപോകാറുണ്ട്. ഈ ലോറിയിലാണ് ടി.വി. കടത്തിയതെന്നു സംശയിക്കുന്നു.
ALSO READ: സ്വപ്നത്തിൽ സ്വന്തം മരണമോ മറ്റാരെങ്കിലും മരിക്കുന്നതായോ കാണാറുണ്ടോ? അതിന്റെ ലക്ഷണം നോക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക