ഡല്‍ഹിയിലെ കാവി നഗറിൽ അമ്മയെ കൊന്ന മകളെയും അധ്യാപികയെയും പോലീസ് അറസ്റ്റ് ചെയ്തു. മകളുടെ അധ്യാപികയുമായുള്ള സ്വവര്‍ഗാനുരാഗത്തെ എതിര്‍ത്തതിനാണ് മകള്‍ അമ്മയെ കൊന്നത്. ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസം ഒന്‍പതിന് ആയിരുന്നു സംഭവം നടന്നത്.
ചൊവ്വാഴ്ച ഗാസിയാബാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇരുവരും പിടിയിലായത്. പോലീസിന്റെ് ചോദ്യം ചെയ്യലില്‍ മകൾ രശ്മി കുറ്റം സമ്മതിക്കുകയായിരുന്നു.
പിതാവിന്റെ പരാതിയിലാണ് പെണ്‍കുട്ടിക്കും അധ്യാപികയ്ക്കുമെതിരെ പോലീസ് കേസെടുത്തത്. പുഷ്പ ദേവിയെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്ന് പിതാവ് സതീഷ് കുമാര്‍ പരാതിയില്‍ പറഞ്ഞു. മാര്‍ച്ച് 9 നാണ് സതീഷ് കുമാര്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ഇരുവര്‍ക്കുമായി പോലീസ് തെരച്ചില്‍ നടത്തുകയായിരുന്നു.
പുഷ്പ ദേവി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. തലയ്ക്കേറ്റ മാരക മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ALSO READ: കുഞ്ഞിനെ കാണാൻ അച്ഛനെ പോലെയാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞോളൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക