യുഎഇ ഡ്രൈവിങ് ലൈസന്‍സ് ലോകത്തെ പ്രധാനപ്പെട്ട 50 രാജ്യങ്ങള്‍ അംഗീകരിച്ചു. യുഎഇ ലൈസന്‍സ് ഇന്റര്‍നാഷണല്‍ ലൈസന്‍സ് ആണെങ്കിൽ കൂടി ഇത് എല്ലാ രാജ്യക്കാരും അംഗീകരിച്ചിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോൾ 50 രാജ്യങ്ങളില്‍ വാഹനം ഓടിക്കാനും വാഹനം വാടകക്കെടുക്കാനും യുഎഇ ലൈസന്‍സുള്ളവര്‍ക്ക് സാധിക്കുമെന്ന സന്തോഷ വാർത്ത യുഎഇ വിദേശകാര്യ മന്ത്രാലയം പരസ്യപ്പെടുത്തി. എന്നാൽ യുഎഇ ലൈസന്‍സില്‍ സൂചിപ്പിച്ച വാഹനം മാത്രമേ ഓടിക്കാൻ സാധിക്കുകയുള്ളൂ.
ഇനി അമേരിക്ക, ബ്രിട്ടന്, അയര്‍ലാന്റ്, സിംഗപ്പൂര്‍, ന്യൂസിലാന്റ്, യൂറോപ്യന്‍ രാജ്യങ്ങളില്‍ ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്റ്, ഇറ്റലി, ബെല്‍ജിയം, നോര്‍വെ, സ്പെയിന് എന്നിവിടങ്ങളിലെല്ലാം വാഹനം ഓടിക്കാന്‍ യുഎഇ ലൈസന്‍സ് മതിയാകും. കൂടാതെ ദക്ഷിണാഫ്രിക്ക, കോമറോസ്, അള്‍ജീരിയ, ജിബൂത്തി, സോമാലിയ, സുഡാന്, മൗറിത്താനിയ, മൊറോക്കോ, തുണീഷ്യ എന്നിവയാണ് യുഎഇ ലൈസന്‍സ് അംഗീകരിച്ച ആഫ്രിക്കന്‍ രാജ്യങ്ങള്‍. പശ്ചിമേഷ്യയില്‍ സിറിയ, ലബ്നാന്‍, യമന്‍, ഇറാഖ്, ഫലസ്തീന് എന്നിവിടങ്ങളിലും യുഎഇ ലൈസന്‍സിന് അംഗീകാരമുണ്ട്. ചൈനയും സിംഗപ്പൂരും മാത്രമാണ് പട്ടികയിലുള്ള ഏഷ്യന്‍ രാജ്യങ്ങള്‍.
വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഇതുസംബന്ധിച്ച പട്ടിക പുതുക്കിയിട്ടുണ്ട്. നേരത്തെ ഒമ്പതു രാജ്യങ്ങളാണ് യുഎഇയുടെ ലൈസന്‍സ് അംഗീകരിച്ചിരുന്നത്. ഓസ്ട്രിയ, സ്ലോവാക്യ, ലക്സംബര്‍ഗ്, ചൈന, പോര്‍ച്ചുഗല്‍, ഫിന്‍ലാന്റ്, ഡെന്മാര്ക്ക്, റുമാനിയ, സെര്‍ബിയ എന്നിവയായിരുന്നു അവ.
എന്നാല്‍ സ്ഥിരമായി ഓടിക്കാന്‍ കഴിയുമോ എന്ന കാര്യം വ്യക്തമല്ല. ഈ സൗകര്യം വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ്.
ALSO READ: ഏത് സമയത്ത് സെക്സിൽ ഏർപ്പെടുമ്പോഴാണ് ശരീരത്തിനും ഒപ്പം മനസിനും സംതൃപ്തി ലഭിക്കുന്നതെന്ന് അറിയാമോ…
പ്രതികരിക്കാൻ ഇവിടെ എഴുതുക