യാത്രക്കാര്‍ക്ക് ഇളവുമായി കൊച്ചി മെട്രോ. ഉത്സവകാലവും, അവധിക്കാലവും കണക്കിലെടുത്ത് തിരക്ക് കൂടാന്‍ സാധ്യത ഉള്ളതിനാലാണ് ഇളവ് നൽകുന്നത്. അതിനാൽ കൊച്ചി മെട്രോയുടെ ആലുവ, ഇടപ്പള്ളി ഒഴികെയുള്ള സ്റ്റേഷനുകളില്‍ മെട്രോ യാത്രക്കാര്‍ക്ക് രണ്ടുമാസത്തേക്ക് പാര്‍ക്കിംഗ് ഫീസ് ഒഴിവാക്കി.
വരുന്ന ഉത്സവകാലത്ത് നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും അവധിക്കാലത്ത് ദൂരെ നിന്ന് കൊച്ചിയിലേക്ക് കൂടുതല്‍ യാത്രക്കാര്‍ എത്താന്‍ സാധ്യതയുള്ളതിനാലുമാണ് പാര്‍ക്കിംഗ് ഫീസ് ഒഴിവാക്കിയത്.
മെട്രോ യാത്രക്കാര്‍ക്ക് മാത്രമായിരിക്കും ഇളവ് ലഭിക്കുക. മറ്റു യാത്രക്കാര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് കാറിന് മണിക്കൂറിന് 20 രൂപയും ബൈക്കിന് 10 രൂപ വീതവും ഈടാക്കുന്നതാണെന്നും കൊച്ചി മെട്രോ റെയില്‍ അധികൃതര്‍ അറിയിച്ചു. ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക