രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ‘പഞ്ചവര്‍ണ്ണ തത്തയും റിലീസിന് മുൻപ് തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ജയറാം എന്ന നടന്റെ വ്യത്യസ്തമായ ലുക്കും ഇതില്‍ കഥാപാത്രങ്ങളായി എത്തുന്ന മൃഗങ്ങളും ഒക്കെ തന്നെ ഈ ചിത്രത്തിനെ ഏറെ ശ്രദ്ധ നേടിക്കൊടുത്ത് കഴിഞ്ഞു. ഇപ്പോഴിതാ റിലീസിന് മുൻപ് തന്നെ സാറ്റലൈറ്റ് തുകയിലും ചിത്രം റെക്കോഡ് തീര്‍ത്ത് കഴിഞ്ഞു.
ജയറാം കുഞ്ചാക്കോ ബോബന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ സാറ്റ് ലൈറ്റ് അവകാശം മഴവില്‍ മനോരമയാണ് കരസ്ഥമാക്കിയത്. 3.92 കോടിരൂപയക്കാണ് മറ്റ് ചാനലുകളെ പിന്തള്ളി മനോരമയുടെ ചിത്രം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
മേക്കോവറില്‍ മാത്രമല്ല ശബ്ദത്തിലും വ്യത്യസ്തയുമായാണ് ജയറാം ചിത്രത്തില്‍ എത്തുന്നത്. സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന് സ്വന്തമായൊരു പേരോ,ജാതിയോ മറ്റടയാളങ്ങളോ ഒന്നുമില്ല. രാഷ്ട്രീയക്കാരനായി ചാക്കോച്ചന് എത്തുന്നു. അനുശ്രീയാണ് നായിക. ധര്മജന്, സലിം കുമാര്‍, കുഞ്ചന്‍ തുടങ്ങി നീണ്ടനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്.
സപ്ത തരംഗ സിനിമയുടെ ബാനറില്‍ മണിയന്‍പ്പിള്ള രാജുവാണ് പഞ്ചവര്‍ണ്ണതത്ത നിര്‍മ്മിക്കുന്നത്. സ്റ്റാന്‍ഡ്അപ്പ് കൊമേഡിയനായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥയും തിരക്കഥയും വികസിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക