ഹൈദരാബാദ്: നടുറോഡില്‍ തുണിയഴിച്ച് പ്രമുഖ സിനിമാ നടിയുടെ പ്രതിഷേധം. തെലുങ്ക് നടി ശ്രീ റെഡ്ഡിയാണ് പൊതു നിരത്തില്‍ തുണി അഴിച്ച് പ്രതിഷേധം നടത്തിയത്. തെലുങ്ക് സിനിമയിലെ കാസ്റ്റിങ് കൗച്ച് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു നടിയുടെ പ്രതിഷേധം.
ഇന്ന് രാവിലെയാണ് സംഭവം അരങ്ങേറിയത്. രാവിലെ ചുരിദാര്‍ ധരിച്ച് സിനിമാസംഘടനയുടെ ഓഫീസിന് മുന്നിലെത്തിയ നടി എല്ലാവരും കാണ്‍കെ പരസ്യമായി തന്റെ വസ്ത്രങ്ങള്‍ അഴിച്ച് മാറ്റുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ട് നടിയെ പ്രതിഷേധത്തില്‍ നിന്ന് നടിയെ പിന്തിരിപ്പിക്കുകയായിരുന്നു.
സിനിമാ മേഖലയില്‍ അഭ്രപാളിക്ക് പിന്നില്‍ നടക്കുന്ന അശ്ലീലതകളെ കുറിച്ച് അടുത്തിടെ നിരവധി നടിമാര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. പരസ്യമായി പ്രതിഷേധം സംഘടിപ്പിക്കാനും സോഷ്യല്‍ മീഡിയയില്‍ അനുഭവങ്ങള്‍ വിവരിക്കാനും നിരവധി താരങ്ങല്‍ സന്നദ്ധമായിട്ടുണ്ട്. എന്നാല്‍ വസ്ത്രമുരിഞ്ഞ് പ്രതിഷേധിക്കുന്നത് ആദ്യമായിട്ടാണ്. പ്രത്യേകിച്ച് ഒരു തെന്നിന്ത്യന്‍ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക