ഗള്‍ഫില്‍നിന്ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ എത്തിയ യുവാവ് കുത്തേറ്റുമരിച്ചു. കെ.എസ്.ആര്.ടി.സി. അടൂര്‍ ഡിപ്പോയിലെ ഡ്രൈവറും സി.പി.എം. ആലുംമൂട് ബ്രാഞ്ച് സെക്രട്ടറിയുമായ ലാല്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ പേരില്‍ കേസെടുത്തു. കുരീപ്പള്ളി തൈയ്ക്കാവുമുക്ക് കുളത്തിന്‍കര ഷാഫി മന്‍സിലില്‍ സലാഹുദീന്റെയും ജുമൈലത്തിന്റെയും മകന് മുഹമ്മദ് ഷാഫിയാണ് മരിച്ചത്. ഭാര്യ സുമയ്യ ഒരാഴ്ച മുന്‍പാണ് രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സൗദിയിലായിരുന്ന മുഹമ്മദ് ഷാഫി ഇതിനായാണ് ചുരുങ്ങിയദിവസത്തെ അവധിക്ക് നാട്ടിലെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ ആലുംമൂട് ജങ്ഷനിലായിരുന്നു സംഭവം. ആലുംമൂട് ചന്തയ്ക്ക് പുറകുവശത്ത് വിജനമായ പുരയിടത്തില്‍ ചിലര്‍ നടത്തുന്ന ചീട്ടുകളി മുഹമ്മദ് ഷാഫി ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പറയപ്പെടുന്നു.
തുടർന്ന് മുഹമ്മദ് ഷാഫിയെ പിന്നാലെ ചെന്ന് പ്രതികള്‍ സംഘംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മുസുമ്മുലിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഓടി രക്ഷപ്പെട്ടു. ഹര്‍ത്താല്‍ ആയതിനാല്‍ പ്രദേശത്ത് മറ്റ് കടകളോ വാഹനങ്ങളോ ഇല്ലായിരുന്നു. സംഭവമറിഞ്ഞ് അനീഷ് എന്ന യുവാവ് എത്തിയാണ് കുത്തേറ്റുകിടന്ന മുഹമ്മദ് ഷാഫിയെ ആശുപത്രിയിലെത്തിച്ചത്. മുസുമ്മുലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ പേരില്‍ കൊട്ടിയം പോലീസ് കേസെടുത്തത്.
ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കൊട്ടിയം ഹോളിക്രോസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച തിരുവനന്തപരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്േമാര്‍ട്ടം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക