സെല്‍ഫിയെടുക്കാന്‍ ചെന്ന ആരാധികയോട് തട്ടി കയറി സാറാ അലിഖാൻ സെല്‍ഫിയെടുക്കാന്‍ ചെന്ന ആരാധികയോട് ഒട്ടും മാന്യമായ പെരുമാറ്റമായിരുന്നില്ല സാറയുടേത്. നിങ്ങളോടൊപ്പം സെല്‍ഫിയെടുത്ത് അനാവശ്യമായ ശ്രദ്ധ വേണ്ട, ഞാനിപ്പോള്‍ തന്നെ പ്രശസ്തയാണെന്നായിരുന്നു സാറയുടെ മറുപടി.
ആരാധിക തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സംഭവം പങ്കുവെച്ചത്. ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല അച്ഛന്റെ തന്നെയല്ലേ മകള്‍ ആ ധാര്‍ഷ്ട്യം കാണിക്കാതിരിക്കുമോ എന്നാണ് ആരാധകര്‍ പറയുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് ഡ്രൈവറോട് ദേഷ്യപ്പെട്ട് നടന് സെയ്ഫ് അലിഖാൻ മോശം പെരുമാറ്റത്തിന് പഴികേട്ടിരുന്നു.
റണ്വീര് സിങിന്റെ നായികയായി സിംബ എന്ന ചിത്രം കരാര്‍ ചെയ്തിരിക്കുകയാണ് സാറാ ഇപ്പോൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക