കണ്ണൂര്‍: തുറമുഖ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റുമായ രാമചന്ദ്രന് കടന്നപ്പള്ളിയുടെ മാതാവ് തോട്ടട ജവഹര്‍ നഗര്‍ ഹൗസിംഗ് കോളനിയിലെ മാണിക്യയില്‍ ടി.കെ. പാര്‍വതിയമ്മ (98) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് പയ്യാമ്പലത്തുവച്ചു നടക്കും.
ഉച്ചക്ക് രണ്ടോടുകൂടി തലശ്ശേരി പ്രിയ ദർശിനി സഹകരണ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. രാമചന്ദ്രൻ കടന്നപ്പള്ളി, ഭര്യ സരസ്വതി, മകൻ മിഥുൻ, സഹോദരൻ രവീന്ദ്രൻ, രവീന്ദ്രൻറ മകൾ, ഭര്യ തുടങ്ങിയവർ അന്ത്യസമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നു. അന്തരിച്ച പ്രശസ്ത സംസ്കൃത പണ്ഡിതനും ജ്യോതിഷ പണ്ഡിതനുമായ പി.വി. കൃഷ്ണന് ഗുരുക്കളുടെ ഭാര്യയാണ് പാര്‍വതിയമ്മ.
മറ്റുമക്കള്‍: പി.വി. രവീന്ദ്രന് (റിട്ട. കെല്‍ട്രോണ്‍ ജീവനക്കാരന്), പരേതരായ പി.വി. ബാലകൃഷ്ണന്, പി.വി. ശിവരാമന്.
മരുമക്കള്‍: ടി.എം. സരസ്വതി (റിട്ട. അധ്യാപിക ഇരിങ്ങല്‍ സുബ്രഹ്മണ്യ വിലാസം യുപി സ്കൂള്‍) പ്രസന്നകുമാരി (റിട്ട. അധ്യാപിക എടക്കാട് മണപ്പുറം സ്കൂള്‍) ജ്യോത്സ്ന (റിട്ട. അധ്യാപിക എളയാവൂര് സിഎച്ച്എം ഹയര്‍ സെക്കണ്ടറി സ്കൂള്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക