ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സൈന നേവാളിന് സ്വര്‍ണം. പി.വി. സിന്ധുവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് സൈന നെഹ്വാൾ കോമണ്‍വെൽത്ത് ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിൾസ് സ്വർണം സ്വന്തമാക്കി. ഫൈനലിൽ 21-18, 23-21 എന്ന സ്കോറിന് സൈന സിന്ധുവിനെ മറികടന്നു. ഇന്ത്യയുടെ 26-ാം സ്വർണമാണിത്.
ഫൈനലിൽ ഇരുവരും വാശിയേറിയ പോരാട്ടമാണ് പുറത്തെടുത്തത്. ആദ്യ ഗെയിം മേധാവിത്വത്തോടെ റാക്കറ്റേന്തി സൈന സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചടിച്ച സിന്ധു 19-ാം പോയിന്റ് വരെ മുന്നിട്ട് നിന്നു. അവസാന നിമിഷങ്ങളില്‍ സിന്ധു പതറിയതോടെ സൈന മല്‍സരം വരുതിയിലാക്കി.
21-ാമത് കോമണ്‍വെൽത്ത് ഗെയിംസ് ഇന്ന് സമാപിക്കും. 26 സ്വർണവും 17 വെള്ളിയും 19 വെങ്കലവുമായി മെഡൽ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക