ഇനി വിമാനത്തില്‍ പൂര്‍ണമായും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ കമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ (സിആര്‍എ) അനുമതി. ഇതോടെ യാത്രക്കാര്‍ക്കു മുഴുവന്‍ സമയവും ഖത്തര്‍ എയര്വേയ്സില് ഇന്റര്‍നെറ്റ് സേവനം ലഭ്യമാകും. ഈ തീരുമാനത്തോടെ വിമാനയാത്രയില്‍ ഗേറ്റ് ടു ഗേറ്റ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്കുന്ന മേന മേഖലയിലെ ആദ്യ രാജ്യമാകും ഖത്തര്‍.
എന്നാൽ പുതിയ ലൈസന്‍സ് പ്രകാരം ഖത്തറില്‍ റജിസ്റ്റര്‍ ചെയ്ത വിമാന ഓപ്പറേറ്റര്‍മാര്‍ക്കു മാത്രമാണ് ഇതു നല്‍കാനാവുക. വിമാനത്തില്‍ കയറുന്നതു മുതല്‍ ഇറങ്ങുന്നതുവരെ പൂര്‍ണമായും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പുതിയ തീരുമാനത്തിലൂടെ യാത്രക്കാര്‍ക്കു സാധിക്കും. വിമാനത്തിന്റെ പ്രവര്‍ത്തനത്തെയോ ഭൂതല മൊബൈല്‍ ശൃംഖലകളെയോ ബാധിക്കാത്ത തരത്തില്‍ പറക്കുന്ന വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനുള്ള ആധുനിക സംവിധാനങ്ങളുമുണ്ട്.
അതേസമയം സമുദ്രനിരപ്പില്‍നിന്നു 3000 മീറ്ററിനു താഴെ പറക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ വിളികള്‍, എസ്എംഎസ്, മൊബൈല്‍ ഡേറ്റാ സേവനങ്ങള്‍ക്കുള്ള നിയന്ത്രണം തുടരും. എന്നാൽ വിമാനത്തിലെ വൈഫൈ വഴി മൊബൈലില്‍ ഇന്റര്‍നെറ്റ് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക