ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരെ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 161 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്ത് ബാക്കിനില്‍ക്കെ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. രാജസ്ഥാന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. 43 പന്തില്‍ 44 റണ്‍സെടുത്ത ഷോര്‍ട്ട്സ് ആണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍.
തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തക്ക് മൂന്നാം പന്തില്‍ ഓപ്പണര്‍ ക്രിസ് ലിന്നിനെ നഷ്ടമായി. എന്നാല്‍ പിന്നീട് കൊല്‍ക്കത്ത മികച്ച കൂട്ടുകെട്ടുണ്ടാക്കി.
പിന്നീട് കൊല്‍ക്കത്ത ആറ് പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക