കേരള മുസ്ലിം യുവജന ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെയും തിരുവനന്തപുരം നവ്യ കരിയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ മേയ് ആറിന് നടക്കുന്ന നീറ്റ് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ പങ്കെടുക്കാൻ തയ്യാറിടിപ്പിക്കുന്ന വിധത്തിൽ വിദ്യാർഥികൾക്ക് മാതൃകാ പ്രവേശന പരീക്ഷ നടത്തുന്നു.
കണ്ണനല്ലൂർ എം.കെ.എൽ.എം ഹയർ സെക്കൻഡറി സ്കൂളിൽ 28 നാണ് പരീക്ഷാ.രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. 10 മുതൽ ഒന്നു വരെ പരീക്ഷയും 1.30 മുതൽ ചോദ്യപേപ്പർ വിശകലനവും സംശയനിവാരണവും നടക്കും.
നീറ്റ് ഫലത്തിന് ശേഷം സമർഥരായ 100 വിദ്യാർഥികൾക്ക് 2019 നീറ്റ് പരീക്ഷക്കുള്ള റിപ്പീറ്റേഴ്സ് ബാച്ചിലേക് സൗജന്യ പഠനത്തിന് കെ.എം.വൈ.എഫ് സൗകര്യമൊരുക്കുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക