തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പളപരിഷ്ക്കരണ വിജ്ഞാപനം സര്‍ക്കാര്‍ പുറത്ത് ഇറക്കിയെങ്കിലും വിഞ്ജാപനവുമായി ബന്ധപ്പെട്ട പകര്‍പ്പോ മറ്റു രേഖകളോ ഇതുവരെ സംഘടന നേതാക്കള്‍ക്കോ അംഗങ്ങള്‍ക്കോ സര്‍ക്കാര്‍ നല്കിയിട്ടില്ലാത്തതിനാൽ സമരവുമായി മുന്നോട്ടുപോകുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് അറിയിച്ചു.
അതേസമയം, വേതനം സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ലോംഗ് മാര്‍ച്ച് സമരവുമായി മുന്നോട്ട് പോകുവാന്‍ സംഘടന തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക