കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാള ചിത്രം ‘സുഡാനി ഫ്രം നൈജീരിയ’ പ്രദര്‍ശിപ്പിക്കും. മേയ് 8 മുതല്‍ 19 വരെ നടക്കുന്ന കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മെയ് 14 നാണ് ‘സുഡാനി ഫ്രം നൈജീരിയ’ പ്രദർശിപ്പിക്കുക.
നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമായി മികച്ച പ്രതികരണമാണ് നേടിയത്. ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം ആഫ്രിക്കൻ ഫുട്ബോൾ കളിക്കാരെന്റെയും മലപ്പുറത്തെ ഫുട്ബോൾ ക്ലബ് മാനേജരുടെയും കഥപറഞ്ഞ ചിത്രം മികച്ച കലാമൂല്യമുള്ളതും കാലികപ്രസക്തിയുള്ള ചിത്രമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക